ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ഭാവി അനിശ്ചിതമായി തുടരുകയാണ്.റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് ക്ലബ്ബിന്റെ മാനേജ്മെന്റുമായി ചർച്ചകൾ നടത്തുന്നതിനായി കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങിഎത്തിയിരുന്നു.പുതിയ മാനേജർ എറിക് ടെൻ ഹാഗ് പോർച്ചുഗീസ് താരത്തെ യുണൈറ്റഡിൽ പിടിച്ചു നിർത്താൻ ശ്രമം നടത്തിയെങ്കിലും കളിക്കാരന്റെ പദ്ധതികളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കാൻ പുതിയ ക്ലബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് റൊണാൾഡോ. ബയേൺ മ്യൂണിക്ക്, ചെൽസി, പാരീസ് സെന്റ് ജെർമെയ്ൻ തുടങ്ങിയ ക്ലബ്ബുകളുമായി അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ് സംസാരിച്ചു. ഏറ്റവും സമീപകാലത്ത്, റൊണാൾഡോയെ അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള നീക്കവുമായി ബന്ധിപ്പിക്കുന്ന കിംവദന്തികളും ഉയർന്നുവെങ്കിലും മുൻ റയൽ മാഡ്രിഡ് താരത്തിന്റെ നീക്കം സ്പാനിഷ് ക്ലബ് തള്ളിക്കളഞ്ഞു.
മുൻനിര യൂറോപ്യൻ ക്ലബുകളിൽ നിന്നുള്ള തന്റെ സേവനങ്ങളിൽ താൽപ്പര്യമില്ലാതിരുന്നിട്ടും റൊണാൾഡോ ഓൾഡ് ട്രാഫോർഡ് വിടാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. തന്റെ കരിയറിലെ അവസാന കുറച്ച് വർഷങ്ങൾ ദീർഘകാലമായി പ്രധാന കിരീടങ്ങൾക്കായി വെല്ലുവിളിക്കാത്ത ഒരു ക്ലബ്ബിനായി കളിക്കാൻ 37 കാരൻ താല്പര്യപെടുന്നില്ല.വരാനിരിക്കുന്ന സീസണിൽ യൂറോപ്പ ലീഗിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
No changes yet for Cristiano Ronaldo situation. Manchester United insist he’s not for sale, Cristiano told ten Hag in the last 24h that he still wants to leave. 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) July 27, 2022
His agent Jorge Mendes will try again to find a solution. Waiting strategy on, as last year with Juventus. pic.twitter.com/6CjzS8WSdA
മെൻഡസ് തുടർച്ചയായി ഒരു പുതിയ ക്ലബ്ബിനായി തിരയുന്നുണ്ടെങ്കിലും റൊണാൾഡോയ്ക്ക് മാഞ്ചസ്റ്ററിലെ മറ്റൊരു സീസണിൽ കൂടി കളിക്കേണ്ടി വന്നേക്കാം. കൂടാതെ തന്റെ ഏജന്റിന്റെ മീറ്റിംഗുകളിൽ നിന്ന് കാര്യമായ ഒന്നും നേടിയില്ലെങ്കിൽ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നേക്കാം.മെൻഡസ് ചെൽസിയുമായി ഒരിക്കൽ കൂടി സംസാരിക്കാൻ പോകുന്നുവെന്നും റിപ്പോർട്ടുണ്ട്, പ്രത്യേകിച്ചും ക്ലബ് സ്ട്രൈക്കർ ടിമോ വെർണറെ ഓഫ്ലോഡ് ചെയ്യാൻ നോക്കുന്നതിനാൽ. ജർമ്മൻ ബ്ലൂസ് വിട്ടാൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യതയുണ്ട്.
Manchester United are in a position they've not been in for 16 years with Cristiano Ronaldo 👀 pic.twitter.com/sBRnGcKJlD
— Man United News (@ManUtdMEN) July 28, 2022