ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി “മനുഷ്യനല്ല” എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ചിലവഴിച്ച പിക്വെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2008 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു.

“ഞങ്ങൾ സംസാരിക്കുന്നത് ലോകത്തിലെ മാത്രമല്ല ഈ കായിക ഇനത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ഞാൻ എപ്പോഴും പറയാറുണ്ട്, ആർക്കും ഇല്ലാത്ത ചില കഴിവുകൾ മെസ്സിക്കുണ്ടെന്ന്. അതായത്, പന്തും പന്തിനെ നിയന്ത്രിക്കുന്ന വേഗതയും അവനുണ്ട്. പന്ത് അവന്റെ കാലിൽ നിന്ന് രണ്ട് മീറ്റർ അകലെ പോകുന്നില്ല, അത് എല്ലായ്പ്പോഴും അവിടെയുണ്ട്, അവനെ പിടിക്കുക അസാധ്യമാണ്, ഈ കഴിവ് ഞാൻ ആരിൽ നിന്നും കണ്ടില്ല” ജെറാർഡ് പിക്വെ പറഞ്ഞു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ വ്യത്യസ്തനായ ഒരു കളിക്കാരനാണ്, റോണോക്ക് ഉയരവും നല്ല ശക്തിയുമുണ്ട്.അവൻ ശരിക്കും സമ്പൂർണ്ണനാണ്. അയാൾക്ക് എന്തും ചെയ്യാൻ കഴിയും. തലകൊണ്ട് ഗോളുകൾ, ഫ്രീ-കിക്കുകൾ, പെനാൽറ്റികൾ ,മെസ്സി മനുഷ്യനല്ല, എന്നാൽ ക്രിസ്റ്റ്യാനോ മനുഷ്യരിൽ ഏറ്റവും മികച്ചവനാണ് പിക്വെ കൂട്ടിച്ചേർത്തു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ മികച്ച ഫോമിലാണ് 18 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ പല മത്സരങ്ങളും റൊണാൾഡോ ഒറ്റക്കാണ് വിജയിപ്പിച്ചത്.2021-ലെ ബാലൺ ഡി ഓർ പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതോടെ പോർച്ചുഗീസുകാരൻ നിരാശനായി. ഈ സീസണിൽ തന്റെ ടീം ഒന്നോ രണ്ടോ ട്രോഫികൾ നേടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഈ സീസണിൽ ഇതുവരെ ലീഗ് വണ്ണിൽ ഒരു തവണ മാത്രമാണ് മെസ്സി ഗോൾ നേടിയത്.പാരീസ് സെന്റ് ജെർമെയ്‌നിനായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ചാമ്പ്യൻസ് ലീഗ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഈ സീസണിൽ ലീഗ് 1ൽ 12 ഷോട്ടുകൾ മാത്രമാണ് മെസ്സി നേടിയത് എന്നാൽ എല്ലാ മത്സരങ്ങളിലുമായി 13 ഗോളുകളാണ് റൊണാൾഡോ നേടിയത്.

പിക്വെ ചൂണ്ടിക്കാണിച്ചതുപോലെ, രണ്ട് കളിക്കാരും ഫുട്ബോൾ ചരിത്രത്തിലെ രണ്ട് മികച്ച കളിക്കാരാണ്. അവർ ഇതിനകം അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.ഇരുവർക്കും മുപ്പതുകളുടെ മധ്യത്തിലാണെങ്കിലും ഏറ്റവും വലിയ അവാർഡുകൾക്കായി മത്സരിക്കാൻ അവർക്കായത് അവരുടെ മികച്ച കഴിവുകൾ മാത്രമാണ്. അതിനാൽ താരതമ്യപ്പെടുത്തുന്നതിനു പകരം രണ്ട് കളിക്കാരെയും വിലമതിക്കേണ്ടതുണ്ട്.

5/5 - (1 vote)