പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം സ്പെല്ലിന് ഔദ്യോഗികമായി സമാപനം.പിയേഴ്‌സ് മോർഗനുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ ഫലമായി ഓൾഡ് ട്രാഫോർഡിലെ റൊണാൾഡോയുടെ സമയം ചൊവ്വാഴ്ച അവസാനിച്ചു.
റൊണാൾഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചു. ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റൊണാൾഡോയ്ക്ക് കരാർ ഉണ്ടെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിനാൽ യുണൈറ്റഡും റൊണാൾഡോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.പരിശീലകൻ എറിക് ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
അതായത് ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ കൊണ്ടുവരേണ്ടെന്ന് ക്ലബ് തീരുമാനിച്ചു. എന്നാൽ, കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈക്കൊണ്ടത് പരസ്പര ധാരണയുടെ ഭാഗമായിട്ടാണെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. പരസ്പര ഉടമ്പടി പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, അത് ഉടനടി പ്രാബല്യത്തിൽ വരും. ഓൾഡ് ട്രാഫോർഡിലെ രണ്ട് സ്പെല്ലുകളിലായി അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്ക് ക്ലബ്ബ് നന്ദി പറയുന്നു, ”മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവന പുറത്തിറക്കി.
മാഞ്ചസ്റ്റർ യൂണൈറ്റഡിനായി സ്‌ട്രൈക്കർ സ്‌ട്രൈക്കർ 346 മത്സരങ്ങളിൽ നിന്ന് 145 ഗോളുകൾ നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സംഭാഷണങ്ങളെത്തുടർന്ന് ഞങ്ങളുടെ കരാർ നേരത്തെ അവസാനിപ്പിക്കാൻ ഞങ്ങൾ പരസ്പരം സമ്മതിച്ചതായി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ റൊണാൾഡോ പറഞ്ഞു. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആരാധകരെയും സ്നേഹിക്കുന്നു, അത് ഒരിക്കലും മാറില്ല. എന്നിരുന്നാലും, ഒരു പുതിയ വെല്ലുവിളി തേടാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നി. സീസണിന്റെ ശേഷിക്കുന്ന സമയത്തും ഭാവിയിലും ടീമിന് എല്ലാ വിജയങ്ങളും നേരുന്നു റൊണാൾഡോ പറഞ്ഞു.
— Cristiano Ronaldo (@Cristiano) November 22, 2022
ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗജന്യ ഏജന്റായി ലഭ്യമാകും. നേരത്തെ മറ്റൊരു ക്ലബ്ബിൽ ചേരാൻ റൊണാൾഡോ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും റൊണാൾഡോയുടെ ട്രാൻസ്ഫർ ഫീയും ഭീമമായ ശമ്പളവും സ്വീകരിക്കാൻ മറ്റ് ക്ലബ്ബുകളൊന്നും തയ്യാറായിരുന്നില്ല. എന്തായാലും റൊണാൾഡോ ഫ്രീ ഏജന്റായാൽ താരത്തിനായി കൂടുതൽ ക്ലബ്ബുകൾ ട്രാൻസ്ഫർ വിപണിയിൽ സജീവമാകുമെന്നാണ് കരുതുന്നത്. തീർച്ചയായും, റൊണാൾഡോ ഒരു ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബിനെ തിരഞ്ഞെടുക്കും.
Cristiano Ronaldo is to leave Manchester United by mutual agreement, with immediate effect.
— Manchester United (@ManUtd) November 22, 2022
The club thanks him for his immense contribution across two spells at Old Trafford.#MUFC