ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും, ശനിയാഴ്ച ബ്രെന്റ്ഫോർഡിനെതിരായ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരാൻ തയ്യാറെടുക്കുമ്പോൾ ഇതിഹാസ സ്ട്രൈക്കർ വിമർശകർക്ക് ശക്തമായ സന്ദേശം അയച്ചു.
ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ലക്ഷ്യവുമായി ഓൾഡ് ട്രാഫോർഡ് വിടാനുള്ള തന്റെ ആഗ്രഹം ജൂണിൽ പ്രകടിപ്പിച്ച പോർച്ചുഗൽ ഐക്കൺ റ്റ് സ്ക്വാഡ് അംഗങ്ങൾക്കൊപ്പം ഈ ആഴ്ച പരിശീലനത്തിലേക്ക് മടങ്ങി. പ്രീമിയർ ലീഗിൽ ബ്രൈറ്റനോടുള്ള നിരാശാജനകമായ 2-1 തോൽവിയിൽ പകരക്കാരനായി ഇറങ്ങുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ബോസ് എറിക് ടെൻ ഹാഗിന് 2022–23 സീസൺ അവരുടെ ഓപ്പണിംഗ് മത്സരത്തിൽ വിജയിക്കാനായില്ല.പരിക്കിൽ നിന്ന് മുക്തി നേടാത്ത ആന്റണി മാർഷ്യൽ അടുത്ത മത്സരത്തിലും കളിക്കാൻ സാധ്യതയില്ല ഇത് ബ്രെന്റ്ഫോർഡിനെതിരായ മത്സരത്തിൽ റൊണാൾഡോയ്ക്ക് വീണ്ടും ടീമിന്റെ ഭാഗമാകാൻ വഴിയൊരുക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം റൊണാൾഡോ പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ “കഠിനാധ്വാനത്തിന് എല്ലായ്പ്പോഴും പ്രതിഫലം ലഭിക്കും” എന്ന അടികുറിപ്പോടെ 37 കാരൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.ബ്രൈറ്റനെതിരെയുള്ള മത്സരത്തിന് ശേഷം റൊണാൾഡോയുടെ ഫിറ്റ്നസിനെക്കുറിച്ച് ടെൻ ഹാഗ് അറിയിച്ചിരുന്നു.
Hard work always pays off 🙏🏽💪🏽 pic.twitter.com/kMqIpB2nfV
— Cristiano Ronaldo (@Cristiano) August 10, 2022
ശനിയാഴ്ചത്തെ ബ്രെന്റ്ഫോർഡിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉൾപെടുമോ അതോ കഴിഞ്ഞ മത്സരത്തിലെന്ന പോലെ പകരക്കാരനാവുമോ എന്ന് കണ്ടറിയണം. റെഡ് ഡെവിൾസിനായി കളിക്കുന്നത് തുടരുമോ അതോ മറ്റൊരു യൂറോപ്യൻ ക്ലബിലേക്ക് മാറുമോ എന്നത് പരിഗണിക്കാതെ, തന്റെ ഗെയിമിന് ഏറ്റവും മികച്ചത് ചെയ്യുന്നതിലാണ് ഇപ്പോൾ റൊണാൾഡോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Linkup and one touch football of Cristiano Ronaldo at the age of 37 🐐
— Sheikh Hammad (@RonaldoW7_) August 10, 2022
But But he Can't Pass. pic.twitter.com/HFfHF2dQGH