ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് സ്വന്തമാക്കിയ റൊണാൾഡോ തൊണ്ണൂറുകളിൽ എതിർ ഡിഫെൻഡർമാരുടെ പേടി സ്വപ്നാമായിരുന്നു. കഴിഞ്ഞ മെയിൽ സ്പോർട്സിനോട് പ്രത്യേകമായി അനുവദിച്ച ഇന്റർവ്യൂവിൽ ബ്രസീലിയൻ ഇതിഹാസതാരം കുറച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.പ്രീമിയർ ലീഗ് ഇത്തവണ നേടുന്ന ടീമിനെയും, റൊണാൾഡോ-മെസ്സി എന്നിവരിൽ ഏറ്റവും മികച്ച താരമാരാണെന്നതിനെക്കുറിച്ചും ബ്രസീലിയൻ റൊണാൾഡോ സംസാരിച്ചിരിക്കുകയാണ്.
ഇത്തവണ പ്രീമിയർ ലീഗ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത മാഞ്ചസ്റ്റർ സിറ്റിക്കാണ് എന്നാണ് റൊണാൾഡോ നസാരിയോയുടെ അഭിപ്രായം, നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്താണ്. താൻ നേരിട്ടതിൽ വച്ച് ഏറ്റവും മികച്ച പ്രതിരോധ താരത്തെയും റൊണാൾഡോ തിരഞ്ഞെടുത്തു. ഇറ്റാലിയൻ ഇതിഹാസം പൗളോ മൾഡിനിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.ഈ വർഷം ജൂണിൽ നടക്കാൻ പോകുന്ന യൂറോകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത സ്പെയിനിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗣 'Messi or Ronaldo?' 👀
— Mail Sport (@MailSport) March 11, 2024
R9 settles the debate ‼️ pic.twitter.com/gSUZ2kadpl
ക്രിസ്ത്യാനോ റൊണാൾഡോ-ലയണൽ മെസ്സി എന്നിവരിൽ ആരാണ് ഏറ്റവും മികച്ചത് എന്നാണ് ഫുട്ബോളിന്റെ ഈ ജനറേഷനിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിട്ടുള്ളത്. ആ ചോദ്യത്തിനും ബ്രസീലിയൻ ഇതിഹാസം ഒട്ടും മടികൂടാതെ മറുപടി നൽകുകയും ചെയ്തു. ലയണൽ മെസ്സിയെയാണ് അദ്ദേഹം ഏറ്റവും മികച്ച താരമായി കണക്കാക്കുന്നത്. ഇത് പലതവണയായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബാലൻഡിയോർ വിവാദത്തിലും അദ്ദേഹം മെസ്സിക്ക് തന്നെയാണ് അർഹത എന്ന് പറഞ്ഞിരുന്നു. എംബാപ്പെ,ഹാലൻഡ് എന്നിവരെ മറികടന്നാണ് മെസ്സി ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയത്.
Legend Ronaldo Nazario selects his all-time best XI. pic.twitter.com/gIZ3hlyhFX
— Barça Universal (@BarcaUniversal) March 11, 2024
നിലവിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കെയ്ലിൻ എംബാപ്പേയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ബെലിങ്ഹാമിനൊപ്പം നിലവിലെ ഏറ്റവും മികച്ച താരങ്ങളായ ഏർലിൻ ഹാലണ്ട്,കെലിയൻ എംബാപ്പെ എന്നിവരെയും റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിക്കുമെന്ന പ്രതീക്ഷയും റൊണാൾഡോ നൊസാരിയോ പങ്കുവെച്ചു.