ലോക ഫുട്ബോളിലെ സൂപ്പർതാരമായ അൽ നസ്റിന്റെ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും അധികം ഗോളുകൾ നേടിയതും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ആണ്. ഈ വർഷം അദ്ദേഹം പോർച്ചുഗൽ ജേഴ്സിയിലുള്ള തന്റെ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 200 എത്തിച്ചിരുന്നു. കൂടാതെ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത വേൾഡ് റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്.
പോർച്ചുഗലിനുവേണ്ടി 200 ഓളം മത്സരങ്ങളിൽ അധികം കളിച്ച താരം 250 മത്സരങ്ങൾ പൂർത്തിയാക്കുവാനാണ് ലക്ഷ്യമാക്കുന്നതെന്ന് പോർച്ചുഗീസ് പരിശീലകനായ റോബർട്ടോ മാർട്ടിനസ് വെളിപ്പെടുത്തി. മുൻ ആഴ്‌സനൽ താരമായ ഫ്രഡിക്കൊപ്പമുള്ള ഇന്റർവ്യൂവിനിടെയാണ് പോർച്ചുഗൽ കോച്ചായതിന് ശേഷം റൊണാൾഡോയുമായുള്ള സംഭാഷണത്തിനിടെ സംസാരിച്ച വാക്കുകൾ റോബെർട്ടോ മാർട്ടിനസ് പങ്കുവെക്കുന്നത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ 200 ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കുന്നതിന് അടുത്തായിരുന്നു ആ സമയത്ത്, മുൻപ് ആരും ചെയ്യാതെ ഒരു നേട്ടത്തിനരികിൽ. ആ സമയത്ത് ഞാൻ ക്രിസ്ത്യാനോ റൊണാൾഡോ ചോദിച്ചു :’ 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നത് നിനക്ക് താല്പര്യമുണ്ടക്കുന്നതുണ്ടോ?’ അപ്പോൾ റൊണാൾഡോ പറഞ്ഞു : ‘ 250 ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കുന്നതിലാണ് എനിക്ക് താല്പര്യം.’ ” – റോബെർട്ടോ മാർട്ടിനസ് പറഞ്ഞു.
ഇനിയും ഒരു 50 മത്സരങ്ങളിൽ അടുത്ത് ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുമ്പോഴേക്കും 2026 ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ഉൾപ്പെടും. 2022 ഖത്തറിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പ് നഷ്ടമായതിനു ശേഷം 2026 ലെ ഫിഫ വേൾഡ് കപ്പിന് വളരെയധികം ആകാംക്ഷയോടെയാണ് ക്രിസ്ത്യാനോ റൊണാൾഡോയും ആരാധകരും നോക്കി കാണുന്നത്. നിലവിൽ തകർപ്പൻ ഫോമിൽ യൂറോ കപ്പിന് വേണ്ടിയാണ് റൊണാൾഡോയും പോർച്ചുഗലും ഒരുങ്ങുന്നത്