മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നർ സോൾസ്ജെയറിനെ പ്രീമിയർ ലീഗ് സീസണിൽ ക്ലബിന്റെ മോശം പ്രകടനത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സോൾസ്ജെയർ ക്ലബ്ബിൽ നിന്ന് പുറത്താക്കുന്നതിൽ പോർച്ചുഗീസ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയ പങ്കുവഹിച്ചു. വാറ്റ്ഫോഡിനെതിരെ ദയനീയ തോൽവിക്ക് ശേഷം നോർവീജിയൻ താരത്തിനെതിരെ നടപടിയെടുക്കുമെന്ന് റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് യുണൈറ്റഡ് ബോർഡിൽ നിന്ന് ഉറപ്പ് ആവശ്യപ്പെട്ടതായി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയതിന് ശേഷം കൂടുതൽ അസന്തുഷ്ടനാണ്.സമീപകാല മോശം ഫലങ്ങൾ പോർച്ചുഗീസ് താരത്തെ കൂടുതൽ നിരാശരാക്കി.
യുണൈറ്റഡിന്റെ അവസാന ആറ് കളികളിൽ നാലെണ്ണം തോറ്റതിന് ശേഷം, ഫലങ്ങൾ ഉണ്ടാക്കാൻ സോൾസ്ജെയർ വളരെയധികം സമ്മർദ്ദത്തിലായിരുന്നു. കഴിഞ്ഞ മാസം അവസാനം ലിവർപൂളിനോട് 5-0 തോൽക്കുന്നതോടെ സോൾസ്ജെയറിന്റെ ജോലി അപകടത്തിലാവുകയും ചെയ്തു. ഈ തോൽവി സോൾസ്ജെയറിന്റെ പുറത്താക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്തു. ശനിയാഴ്ച, വാറ്റ്ഫോർഡിനെതിരെ യുണൈറ്റഡ് 4-1 ന് പരാജയപ്പെട്ടതോടെ നോർവീജിയന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും ആയി. ഇതോടു കൂടി കഴിഞ്ഞ ദിവസം ക്ലബ് ഓലെയെ പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു.
Cristiano Ronaldo had reportedly sent his agent to get guarantees that further poor displays would result in a change in management at the club. https://t.co/NPZc0okKcs
— Sportskeeda Football (@skworldfootball) November 21, 2021
“ഓലെ എപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഇതിഹാസമായിരിക്കും, ഈ വിഷമകരമായ തീരുമാനത്തിൽ ഞങ്ങൾ എത്തിയതിൽ ഖേദമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾ നിരാശാജനകമായിരുന്നെങ്കിലും, കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം പുനർനിർമ്മിക്കാൻ ചെയ്ത എല്ലാ പ്രവർത്തനങ്ങളും മികച്ചതായിരുന്നു.മാനേജർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയും ഭാവിയിലേക്കുള്ള ഞങ്ങളുടെ ആശംസകളും അറിയിച്ചുകൊണ്ട് ഒലെ വിടവാങ്ങുന്നു,” യുണൈറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
🗣️ — Ronaldo on Solskjaer:
— United Journal (@theutdjournal) November 22, 2021
"He's been my striker when I first came to Old Trafford and he's been my coach since I came back to Man. United. But most of all, Ole is an outstanding human being. I wish him the best in whatever his life has reserved for him.
Good luck, my friend!" pic.twitter.com/Hk4jVdBTlr
“ഞാൻ ആദ്യമായി ഓൾഡ് ട്രാഫോർഡിൽ വന്നപ്പോൾ ഒലെ എന്റെ സ്ട്രൈക്കിങ് പാർട്ണറായിരുന്നു , ഞാൻ മാൻ. യുണൈറ്റഡിൽ തിരിച്ചെത്തിയതു മുതൽ അദ്ദേഹം എന്റെ പരിശീലകനായിരുന്നു. എന്നാൽ എല്ലാറ്റിനുമുപരിയായി, ഒലെ ഒരു മികച്ച മനുഷ്യനാണ്. ഞാൻ അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു” റൊണാൾഡോ ഒലേക്ക് ആശംസ അറിയിക്കുകയും ചെയ്തു.
നിലവിൽ 17 പോയിന്റുമായി ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്, ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഗ്രൂപ്പ് എഫിൽ മുന്നിലാണ്. പ്രീമിയർ ലീഗിന്റെ അടുത്ത മത്സരങ്ങളിൽ ചെൽസി, ആഴ്സനൽ, ക്രിസ്റ്റൽ പാലസ് എന്നിവരെ നേരിടും. ചാമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെ നേരിടുകയും ചെയ്തു.