യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാരായ റയൽ മാഡ്രിഡ് ക്ലബ്ബിന്റെ രാജാവായി ഫുട്ബോൾലോകം ഭരിച്ചിരുന്ന സമയത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അപ്രതീക്ഷിതമായി യുവന്റസ് ടീമിലേക്ക് മാറുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കിരീടങ്ങൾ നേടി കളിച്ചിരുന്ന സമയത്ത് റയൽ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നീട് കഷ്ടകാലമാണ് വന്നത്.
യുവന്റസ് വിട്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് ചേക്കേറിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ താരം യൂറോപ്പിനോട് വിട പറഞ്ഞ് ഇപ്പോൾ സൗദി ലീഗിലുമെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെത്തിയപ്പോൾ നിരവധി പേരാണ് താരത്തിനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നത്.
എന്നാൽ തന്നെ അന്ന് വിമർശിച്ചിരുന്നവർ ഇപ്പോൾ എവിടെയാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചോദിക്കുന്നത്. ഇപ്പോൾ സൗദി ലീഗിലേക്ക് ഒരുപാട് മികച്ച താരങ്ങൾ വരുന്നത് നിങ്ങൾ കാണുന്നില്ലേ എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. അൽ നസ്റിന്റെ സൗഹൃദ മത്സരശേഷം സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.
🎙🚨 Cristiano Ronaldo:
— TCR. (@TeamCRonaldo) July 17, 2023
“Cristiano opened a door and now everyone is behind him.” pic.twitter.com/txhYW7lcow
“ഞാൻ സൗദി ലീഗിലേക്ക് വന്നതിനാൽ അവർ എന്നെ വിമർശിച്ചു, പക്ഷെ ഇപ്പോൾ എന്ത് സംഭവിച്ചു? ഞാൻ സൗദി ലീഗിലേക്കുള്ള ഒരു വഴി തുറന്നു, ഇപ്പോൾ എല്ലാ താരങ്ങളും ഇവിടേക്ക് വരുന്നു.” – മത്സരശേഷം പോർച്ചുഗീസ് മാധ്യമപ്രവർത്തകരോട് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo: “They criticized me for coming to Saudi League, but what happened now?”. ✨🇸🇦
— Fabrizio Romano (@FabrizioRomano) July 17, 2023
“I opened the way… and now all the players are coming here”. pic.twitter.com/4AkVayzxes
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ നിലവിലെ ബാലൻ ഡി ഓർ ജേതാവായ കരീം ബെൻസെമയെ പോലെയുള്ള മികച്ച താരങ്ങൾ ഇപ്പോൾ സൗദി ലീഗിലേക്ക് വന്ന്കൊണ്ടിരിക്കുകയാണ്. നിരവധി വമ്പൻ താരങ്ങൾ ഇനിയും സൗദി ലീഗിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.