കരിയറിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളിയെ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളിയെ വെളിപ്പെടുത്തി.നിലവിൽ സൗദി അറേബ്യയിൽ കളിക്കുന്ന 38-കാരൻ സ്പോർട്ടിംഗ് ലിസ്ബൺ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നി ക്ലബുകളിൽ വെച് ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരെ നേരിട്ടുണ്ട്.

തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ റൊണാൾഡോയുടെ വേഗം, ഫുട്‌വർക്ക്,ഡ്രിബ്ലിംഗ് ശൈലി എന്നിവ പ്രതിരോധക്കാർക്ക് പേടിസ്വപ്നമാക്കി മാറ്റി. എന്നാൽ പതിയേ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സ്വയം ഒരു സമ്പൂർണ്ണ സെന്റർ ഫോർവേഡായി രൂപാന്തരപ്പെട്ടു.റൊണാൾഡോ ഈ സീസണിൽ സൗദി പ്രോ ലീഗിൽ ഇതിനകം ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ അഞ്ച് അസിസ്റ്റുകളും നൽകി.

അൽ-നാസറിൽ ചേർന്നതിന് ശേഷം മൊത്തത്തിൽ അദ്ദേഹം 23 തവണ സ്കോർ ചെയ്തു. തന്റെ കരിയറിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളിയായി റൊണാൾഡോ തെരഞ്ഞെടുത്തത് ആഴ്സണലിനും ചെൽസിക്കും വേണ്ടിയുള്ള മികച്ച സംഭാവനകൾ നൽകിയ പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ആഷ്‌ലി കോൾ ആണ്.

രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കൊപ്പവും ഇംഗ്ലണ്ട് ദേശീയ ടീമിനെതിരെ പോർച്ചുഗലുമായി മത്സരിച്ചപ്പോഴും റൊണാൾഡോ കോളിനെതിരെ പോരാടി. ഫുട്‌ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം ലെഫ്റ്റ്-ബാക്ക് ഒരു പരിശീലക ജീവിതത്തിലേക്ക് മാറി.ഇംഗ്ലണ്ടിന്റെ U21 ടീമിനൊപ്പം ഡെർബിയിലും എവർട്ടണിലും പരിശീലക വേഷം ചെയ്തു.

Rate this post
Cristiano Ronaldo