കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി.
യൂറോപ്പിൽ ഉയർന്ന നിലവാരത്തിൽ മത്സരിക്കുന്നതിന് പകരം സൗദി അറേബ്യയിലെ പണം ലക്ഷ്യമാക്കിയുള്ള താരങ്ങളുടെ ട്രാൻസ്ഫറിനെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.എന്നിരുന്നാലും തന്റെ നാട്ടിലെ പ്രൈമിറ ലിഗയേക്കാൾ മികച്ചതാണ് സൗദി ലീഗ് എന്ന് റൊണാൾഡോ തറപ്പിച്ചുപറയുന്നു.എല്ലാ ലീഗുകളും രാജ്യങ്ങളും ഏതെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൗദി ലീഗിൽ കളിക്കുന്ന താരങ്ങളുടെ നിലവാരം വളരെ ഉയർന്നതാണ്. സൗദി ലീഗ് ഇനിയും മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും റൊണാൾഡോ പറഞ്ഞു.
“വിമർശിക്കുന്നത് സാധാരണമാണ്, ഏത് ലീഗാണ് വിമർശിക്കപ്പെടാത്തത്? എവിടെയാണ് പ്രശ്നങ്ങളും വിവാദങ്ങളും ഇല്ലാത്തത്? എല്ലായിടത്തും ഉണ്ട്. സ്പെയിൻ, പോർച്ചുഗൽ,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.”എനിക്ക് നേരത്തെ അറിയാമായിരുന്നു, ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു: എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് കരുതി.സൗദി അറേബ്യൻ ലീഗിൽ കളിക്കുന്നത് ഇതിനകം സാധാരണ കാര്യമായി മാറിയിട്ടുണ്ട് ” റൊണാൾഡോ കൂട്ടിച്ചേർത്തു.
🚨 Cristiano Ronaldo:
— TCR. (@TeamCRonaldo) September 6, 2023
“It's an honor to be an Al Nassr player.”
💛💙 pic.twitter.com/M4KOFeWClv
“ഒരു അൽ-നാസർ കളിക്കാരനെന്ന നിലയിൽ ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു.ഒരു രാജ്യത്തിന്റെ സംസ്കാരവും ഫുട്ബോളും മാറ്റാനുള്ള ഒരു പദവിയാണിത്.മികച്ച താരങ്ങൾ ഉള്ളതിൽ എനിക്ക് അഭിമാനമുണ്ട്.ഞാനായിരുന്നു വഴിയൊരുക്കി കൊടുത്തവൻ അതിൽ എനിക്ക് അഭിമാനം തോന്നുന്നു.എനിക്ക് ഏറ്റവും കൂടുതൽ വേണ്ടത് എപ്പോഴും വികസിച്ചുകൊണ്ടേയിരിക്കുക എന്നതാണ്, അതുവഴി എനിക്ക് മുകളിലായിരിക്കാൻ കഴിയും’ റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo has spoken on his impact on the Saudi Pro League 🗣 pic.twitter.com/T0aKIMh0qC
— ESPN UK (@ESPNUK) September 6, 2023