സൗദി അറേബ്യയിൽ ക്രിസ്ത്യാനോ റൊണാൾഡോ ആറാടുകയാണ്, 39 വയസ്സിലേക്ക് കടക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ വയസ്സെല്ലാം വെറും അക്കമാണെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.
അൽ ഖലീജ് എഫ്സിയെ ഏകപക്ഷിയമായ രണ്ടു ഗോളുകൾക്കാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ തകർത്തത്. ബോക്സിനു പുറത്തു നിന്നും ക്രിസ്ത്യാനോ റൊണാൾഡോ നേടിയ തകർപ്പൻ ഗോൾ തന്നെയാണ് ഈ മത്സരത്തിന്റെയും ഹൈലൈറ്റ്, മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സ്പെയിനിന്റെ ലപ്പോർട്ടയാണ് മറ്റൊരു ഗോൾ നേടി പട്ടിക പൂർത്തിയാക്കിയത്. ഇതോടെ അൽ നസർ നെയ്മറിന്റെ ഹിലാലിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
കളിയുടെ ഇരുപത്തിയാറാം മിനിട്ടിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ഒറ്റയ്ക്ക് മുന്നേറി ബോക്സിൽ പുറത്തുനിന്നും വെടിയുണ്ട കണക്കെ എതിർ ഗോൾകീപ്പറെ വെറും നോക്കുകുത്തിയാക്കി ലീഗിൽ തന്റെ പന്ത്രണ്ടാം ഗോൾ പൂർത്തിയാക്കിയത്. സൗദി പ്രൊ ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയാണ് നിലവിൽ ടോപ് സ്കോറർ സ്ഥാനത്ത്.
Ronaldo is doing 🐐’s doings pic.twitter.com/lQnC7BUL08
— AlNassr FC (@AlNassrFC_EN) November 4, 2023
30 വയസ്സിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോ 400 ഗോളുകൾ എന്ന നാഴികകല്ലും പിന്നിട്ടിരിക്കുകയാണ്. ഈ സീസണിൽ ഇതുവരെ ക്രിസ്ത്യാനോ റൊണാൾഡോ രാജ്യത്തിനും ക്ലബ്ബിനുമായി 25 മത്സരങ്ങളിൽ 25 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 12 മത്സരങ്ങളിൽ 32 പോയിന്റുകളുമായി അൽഹിലാലാണ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്.തൊട്ടുപിന്നിലായി 12 മത്സരങ്ങളിൽ നിന്നും 28 പോയിന്റുകളുമായി നസർ രണ്ടാം സ്ഥാനത്തുമുണ്ട്.
Here’s it from another angle 🤩
— AlNassr FC (@AlNassrFC_EN) November 4, 2023
You can watch it all night 😮💨pic.twitter.com/qRGTEWvepk https://t.co/kHaKGvWHUU