വീണ്ടും റൊണാൾഡോയുടെ മാജിക്കൽ പ്രകടനം, അൽ-നസർ കുതിക്കുന്നു |Cristiano Ronaldo

സൗദി പ്രോ ലീഗ് സീസണിൽ തുടർച്ചയായി രണ്ടാം വിജയവും നേടി ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും. സൗദി പ്രോ ലീഗിൽ നടന്ന മത്സരത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ലീഗിലെ തന്റെ ഗോൾ വേട്ട തുടർന്നതും അൽ നസ്ർ തകർപ്പൻ വിജയം നേടുന്നതും. അൽ ശബാബിനെയാണ് എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ നസ്ർ പരാജയപ്പെടുത്തിയത്.

അൽ നസ്റിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് ആദ്യം ഗോളടിച്ച് തുടങ്ങിയത്. 13 മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് വളരെ മനോഹരമായി വലയിൽ എത്തിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ മത്സരത്തിൽ ലീഡ് നേടി. ആദ്യ പകുതിയുടെ 38 മിനിറ്റിൽ ലഭിച്ച അടുത്ത പെനാൽറ്റി കിക്കും വലയിൽ എത്തിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ മത്സരത്തിൽ ഇരട്ട ഗോളുകൾ തികച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് 40 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും സാദിയോ മാനെയും വല കുലുക്കിയതോടെ ആദ്യപകുതി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡിൽ അൽ നസ്ർ അവസാനിപ്പിച്ചു. തുടർന്നും എതിർ ഗോൾവല ലക്ഷ്യമാക്കി കൊണ്ട് നിരവധി തവണ അൽ നസ്ർ താരങ്ങൾ നിറയൊഴിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ വീണ്ടും അൽ നസ്റിന് പെനാൽറ്റി കിക്ക് ലഭിച്ചു, തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിലും ഹാട്രിക് നേടാൻ അവസരമുണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ തന്റെ സഹതാരത്തിന് പെനാൽറ്റികിക്ക് കൈമാറി.

എന്നാൽ അൽ നസ്റിന്റെ പെനാൽറ്റി കിക്ക് പിഴച്ചു. 78 മിനിറ്റിൽ അൽ ശബാബിന്റെ അർജന്റീന താരമായ ബനെഗ റെഡ് കാർഡ് കണ്ട് പുറത്തായി. 80 മീനിറ്റിൽ അൽ ഗനത്തിലൂടെ മത്സരത്തിലെ നാലാം ഗോളും നേടിയ അൽ നസ്ർ പോയിന്റ് ടേബിളിൽ നാലു മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. നാലു മത്സരങ്ങളിൽ നിന്നും നാല് വിജയവും നേടിയ നിലവിലെ ലീഗ് ചാമ്പ്യന്മാരായ അൽ ഇതിഹാദ്, അൽ അഹ്ലി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

Rate this post
Cristiano Ronaldo