പോർച്ചുഗൽ ജേഴ്സിയിൽ 125 ഗോളുകൾ എന്ന നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ|Cristiano Ronaldo

യൂറോ യോഗ്യത മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോർച്ചുഗലിന്റെ വിജയം. ഏഴു മത്സരങ്ങളിൽ ഏഴും വിജയിച്ച 2024 യൂറോകപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത ഉറപ്പാക്കി.

21 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായാണ് യൂറോകപ്പിന് യോഗ്യത നേടിയത്.എട്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നേടിയ ഗോളിൽ റാമോസ് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.29-ാം മിനിറ്റിൽ സ്ലോവാക്യൻ താരത്തിന്റെ ഹാൻഡ് ബോളിൽ നിന്നും പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത റൊണാൾഡോ ഒരു പിഴവും കൂടാതെ വലയിലാക്കി.2004 യൂറോയിൽ ഗ്രീസിനെതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയ അതേ വേദിയിൽ പോർച്ചുഗലിനായി തന്റെ 124-ാം ഗോൾ നേടി.

72-ാം മിനിറ്റിൽ അൽ നാസറിന്റെ ഫോർവേഡിന്റെ രണ്ടാം ഗോൾ 202 മത്സരങ്ങളിൽ നിന്ന് 125 എന്ന ലോക റെക്കോർഡിലെത്തി.അന്തരാഷ്ട ഫുട്ബോളിൽ 125 ഗോളുകൾ നേടുന്ന ആദ്യ പുരുഷ താരമാണ് റൊണാൾഡോ.ലയണൽ മെസ്സി, റൊമാരിയോ, പെലെ, ഫെറൻക് പുസ്‌കാസ്, ആൽഫ്രെഡോ ഡി സ്റ്റെഫാനോ എന്നിവർക്കൊപ്പം 3 വ്യത്യസ്ത ദശാബ്ദങ്ങളിൽ 100 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആറാമത്തെ കളിക്കാരനായി റൊണാൾഡോ മാറുകയും ചെയ്തു.

റൊണാൾഡോയുടെ 125 അന്താരാഷ്ട്ര ഗോളുകളിൽ 73 ഉം പിറന്നത് 30 വയസ്സിനു ശേഷമാണ്.ആറാമത്തെ യൂറോ കപ്പ് കളിക്കാൻ ഒരുങ്ങുന്ന ആദ്യത്തെ താരമാവാൻ ഒരുങ്ങുകയാണ് റൊണാൾഡോ . 2004 -2008 -2012 -2016 -2020 യൂറോ കപ്പുകളിൽ റൊണാൾഡോ പോർചുഗലിനായി ബൂട്ട് കെട്ടിയിരുന്നു.

5/5 - (1 vote)
Cristiano Ronaldo