ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ-ഫൈഹയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നാസർ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ അൽ നാസർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു.
17-ാം മിനിറ്റിൽ പോർച്ചുഗൽ വിങ്ങർ ഒട്ടാവിയോ നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി. 37 ആം മിനുട്ടിൽ റൊണാൾഡോ ഗോൾ നേടുന്നതിന്റെ അടുത്തെത്തി ,മാർസെലോ ബ്രോസോവിച്ചിൻ്റെ ക്രോസിൽ നിന്നുള്ള ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു.എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ആധിപത്യം പുലർത്തിയെങ്കിലും, അൽ നാസറിന് ലീഡ് ഉയർത്താനായില്ല.അൽ ഫൈഹയുടെ പ്രതിരോധം തകർക്കാനുള്ള നിരവധി ശ്രമങ്ങൾക്ക് ശേഷം റൊണാൾഡോ അൽ നാസറിന്റെ ലീഡ് ഉയർത്തി.
🚨🚨| GOAL: CRISTIANO RONALDO DOUBLES THE LEAD!!
— CentreGoals. (@centregoals) February 21, 2024
Al Nassr 2-0 Al Fayha
pic.twitter.com/Dz66GW3fij
86 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ആദ്യമായി എഎഫ്സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ അൽ നാസർ ഇനി യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ അൽ-ഐനെ നേരിടും.ആദ്യ പാദം മാർച്ച് 4 ന് ഷെഡ്യൂൾ ചെയ്യും.
Cristiano Ronaldo now has 798 victories in his career, Most in history.
— CristianoXtra (@CristianoXtra_) February 21, 2024
AL NASSR QUALIFIED FOR THE AFC CHAMPIONS LEAGUE QUARTER FINAL.pic.twitter.com/wSlf4GeyCT