പുതിയ സൗദി ഫുട്ബോൾ ലീഗ് സീസണിൽ വെച്ച് നടക്കുന്ന അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്റിന് വിജയം. സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ ഗോളടിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നിലവിലെ സൗദി പ്രോ ലീഗ് റണ്ണറപ്പായ അൽ നസ്റിന്റെ വിജയം.
പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രാജാ കാസബ്ലാങ്കയെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 19-മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടുന്ന ആദ്യ ഗോളിൽ ലീഡ് നേടിത്തുടങ്ങിയ അൽ നസർ 29 മിനിറ്റിൽ അൽ ഗനം നേടുന്ന രണ്ടാം ഗോളോടെ മത്സരത്തിലെ ലീഡ് രണ്ടായി ഉയർത്തി.
38-മിനിറ്റിൽ സീസണിലെ അൽ നസറിന്റെ പുതിയ സൈനിങ്ങ് ആയ ഫോഫാന മൂന്നാം ഗോൾ നേടിയപ്പോൾ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നേടിയെടുത്തു, എന്നാൽ 41 മിനിറ്റിൽ അൽ നസ്ർ താരം മദുവിന്റെ സെൽഫ് ഗോളിലൂടെ എതിർ ടീ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 3-1 എന്ന സ്കോറിന് അവസാനിച്ച മത്സരം രണ്ടാം പകുതിയിലും ഗോളുകൾ ഒന്നും പിറക്കാതെ വന്നപ്പോൾ അൽ നസ്ർ വിജയം നേടി.
هدف الاسطوره كريستيانو الاول على الرجاء pic.twitter.com/AoDL2DsYIY
— SKY MEDIA (@SkyNfc_2) August 6, 2023
ബുധനാഴ്ച നടക്കുന്ന അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ അൽ ഷോർടയെയാണ് അൽ നസ്ർ നേരിടുന്നത്, ഇന്ത്യൻ സമയം രാത്രി 9 30നാണ് ഈ മത്സരം അരങ്ങേറുന്നത്. രാത്രി 11:30ന് അരങ്ങേറുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ സൗദി വമ്പൻമാരായ അൽ ഹിലാൽ vs അൽ ശബാബിനെ നേരിടും.
هدف النصر الثاني .. سلطان الغنام pic.twitter.com/0MlCAeXdyY
— SKY MEDIA (@SkyNfc_2) August 6, 2023
هدف النصر الثالث … فوفانا pic.twitter.com/gRZTZNM42j
— SKY MEDIA (@SkyNfc_2) August 6, 2023