സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്‌ക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുനന്ത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുകടക്കാൻ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനായി റൊണാൾഡോയുടെ ഏജന്റ് ബയേൺ മ്യൂണിക്ക്, ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ ടീമുകളുമായി താരത്തിന്റെ കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഈ ക്ലബ്ബുകളിൽ നിന്നെല്ലാം തിരസ്‌കരണം നേരിട്ട റൊണാൾഡോയ്ക്ക് യുണൈറ്റഡിൽ തുടർന്നും കളിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് നാപ്പോളിയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
‘അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന്’ സ്‌റ്റേഡിയോ മറഡോണയിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കത്തെക്കുറിച്ച് പോർച്ചുഗൽ ഡിഫൻഡർ മരിയോ റൂയി പറഞ്ഞു. റൊണാൾഡോയെ നേപ്പിൾസിലേക്കും വിക്ടർ ഒസിംഹെനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും കൊണ്ടുവരുന്നതിനുള്ള ഒരു സ്വാപ്പ് ഡീലിനാണ് ജോർജ്ജ് മെൻഡസ് ശ്രമം നടത്തുന്നത്. എന്നാൽ 37-കാരനെ സൈൻ ചെയ്യരുതെന്ന് ഇറ്റാലിയൻ ടീമിന്റെ മുൻ മാനേജർ ആൻഡ്രിയ അഗോസ്റ്റിനെല്ലി ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Cristiano Ronaldo’s representative Jorge Mendes has approached Napoli over a potential move. 🗞️pic.twitter.com/yksY9wT8Hi
— Sky Sports Premier League (@SkySportsPL) August 26, 2022
“റൊണാൾഡോക്ക് തകർച്ചയുടെ ഒരു ഘട്ടം ആരംഭിച്ചിട്ടുണ്ട്, ഒരുപക്ഷേ അദ്ദേഹം ഇപ്പോഴും ഗോളുകൾ നേടിയേക്കാം, പക്ഷേ അദ്ദേഹം തനിക്കുവേണ്ടിയാണ് കളിക്കുന്നത്. റൊണാൾഡോക്ക് ചില മനോഭാവ പ്രശ്‌നങ്ങൾ അവശേഷിക്കുന്നു, അത് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും” . 100 മില്യൺ യൂറോയുടെ ഒരു ബിഡ് വന്നാൽ വിക്ടർ ഒസിംഹെനെ വിൽക്കാൻ നാപ്പോളി തയ്യാറാവണമെന്നും അഗോസ്റ്റിനെല്ലി നിർദ്ദേശിച്ചു. പക്ഷേ, ആ സാഹചര്യത്തിലും റൊണാൾഡോയെ ഒപ്പിടാൻ പാടില്ല. എന് അദ്ദേഹം പറഞ്ഞു.”നിങ്ങൾക്ക് 100 മില്യൺ യൂറോ ലഭിക്കുകയാണെങ്കിൽ നിങ്ങൾ കളിക്കാരനെ ഉടൻ നൽകണം, അവന്റെ പേര് എന്തായാലും, നിങ്ങൾ സാഹചര്യം ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യുന്നു, പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലേക്ക് കൊണ്ടുവരേണ്ടതില്ല” അദ്ദേഹം പറഞ്ഞു.
Napoli told Manchester United they’d want €120M for Osimhen + Ronaldo to Napoli on loan with United paying his entire salary.
— Italian Football TV (@IFTVofficial) August 26, 2022
Jorge Mendes is pushing to try and have Cristiano play in the Champions League this year
📰 RAI pic.twitter.com/9a58IG3m8Q
ഒരു വർഷം മുമ്പ് യുവന്റസിൽ നിന്ന് റെഡ് ഡെവിൾസിലേക്ക് ചേക്കേറിയത്.ടൂറിനിലെ തന്റെ മൂന്ന് വർഷത്തെ സ്പെല്ലിൽ 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ അദ്ദേഹം നേടി.നാപ്പോളിയുമായി 64 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ ഒസിംഹെൻ നേടിയിട്ടുണ്ട്.2025 വരെയാണ് നൈജീരിയൻ താരത്തിന് നാപോളിയുമായുള്ള കരാർ.