1000 കരിയർ ഗോളുകൾ? : ആദ്യം 900 ഗോളുകളിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു | Cristiano Ronaldo

38 ആം വയസ്സിലും പോർച്ചുഗൽ ജേഴ്സിയിൽ മിന്നുന്ന പ്രകടനം തുടരുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സ്ലൊവാക്യയ്‌ക്കെതിരെ 3-2 വിജയത്തോടെ 2024 യൂറോയിൽ ബർത്ത് ഉറപ്പിച്ചിരിക്കുലകയണ് പോർച്ചുഗൽ.ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന് വിജയം നേടിക്കൊടുത്തത്.

അൽ നാസർ ഫോർവേഡിന്റെ രാജ്യത്തിനായില്ല 125 മത്തെ ഗോളും മത്സരത്തിൽ പിറന്നു. പോർചുഗലിനും സൗദി ക്ലബായ അൽ നസ്റിനുമൊപ്പം കളി താൻ ഏറെ ആസ്വദിക്കുന്നതായി ​സ്ലാവാക്യക്കെതിരായ മത്സരശേഷം ​ക്രിസ്റ്റ്യാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.“ഞാൻ ഈ നിമിഷം നന്നായി ആസ്വദിക്കുന്നു,എന്റെ ശരീരം വർഷങ്ങളായി കായികരംഗത്തെ ആവശ്യങ്ങളോട് നന്നായി പ്രതികരിക്കുന്നു.ദേശീയ ടീമിലും ക്ലബ് തലത്തിലും ഞാൻ സന്തോഷവാനാണ്. ഒരു​പാട് ഗോളുകൾ ഞാൻ സ്കോർ ചെയ്യുന്നുണ്ട്. ശാരീരികമായും നന്നായി തോന്നുന്നു’റൊണാൾഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ലോവാക്യക്കെതിരെയുള്ള റൊണാൾഡോയുടെ ഇരട്ട ഗോളുകൾ താരത്തിന്റെ ശാശ്വതമായ കഴിവും ഫീൽഡിലെ മികവിനോടുള്ള പ്രതിബദ്ധതയും കൂടുതൽ അടിവരയിടുന്നു.”1,000 ഗോളുകളിൽ എത്തുക എന്നത് ഒരു ഭീമാകാരമായ ദൗത്യമാണ്, എന്നാൽ ആദ്യം 900 ഗോളുകളിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു”പോർട്ടോ ക്ലബ് പ്രസിഡന്റ് ജോർജ് നൂനോ പിന്റോ ഡാ കോസ്റ്റയുമായി ഈയിടെ സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം 1000 ഗോളുകൾ തികയ്ക്കാൻ ക്രിസ്റ്റ്യാനോയെ വെല്ലുവിളിച്ചത്.

യൂറോ 2024-ലെ തന്റെ സാന്നിധ്യം അറിയിക്കുന്നതിനായി തന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിലും പരിക്കുകൾ ഒഴിവാക്കുന്നതിലും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് റൊണാൾഡോ.ആറാമത്തെ യൂറോ കപ്പ് കളിക്കാൻ ഒരുങ്ങുന്ന ആദ്യത്തെ താരമാവാൻ ഒരുങ്ങുകയാണ് റൊണാൾഡോ . 2004 -2008 -2012 -2016 -2020 യൂറോ കപ്പുകളിൽ റൊണാൾഡോ പോർചുഗലിനായി ബൂട്ട് കെട്ടിയിരുന്നു.

“ഇനിയും ഒരുപാട് സമയം ബാക്കിയുള്ളതിനാൽ ഞാൻ Euro2024-ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് എന്തെങ്കിലും പ്രശ്നമോ പരിക്കോ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഞാൻ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല, ഹ്രസ്വകാലത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, ഞാൻ എപ്പോഴും ആ നിമിഷം ആസ്വദിക്കാൻ ശ്രമിക്കുന്നു.എനിക്ക് ദേശീയ ടീമിനായി കളിക്കുന്നത് ഇഷ്ടമാണ്. ഞങ്ങൾ നന്നായി കളിച്ചു, ഞങ്ങൾ യോഗ്യത നേടി, കാരണം ഞങ്ങൾക്ക് ഒരു മികച്ച ടീം ഉണ്ട്, മാർട്ടിനെസിനെപ്പോലെ ഒരു മികച്ച പരിശീലകൻ ഞങ്ങൾക്കുണ്ട് ” റൊണാൾഡോ പറഞ്ഞു.

4.9/5 - (114 votes)
Cristiano Ronaldo