ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഇടി കൂട്ടിലേക്ക്; അരങ്ങേറ്റം ജോൺ സീനയ്ക്കൊപ്പം|Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകപ്രശ്സ്ത പ്രൊ റെസ്ലിംഗ് കമ്പനിയായ ഡബ്ലൂ ഡബ്ലൂ ഇ യിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബർ 4 ന് നടക്കുന്ന ഡബ്ലൂ ഡബ്ലൂ പേ പെർ വ്യൂ ആയ ക്രൗൺ ജ്വല്ലിലൂടെയാണ് താരം ഡബ്ലൂ ഡബ്ലൂ ഇയിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

താരവുമായി ഡബ്ലൂ ഡബ്ലൂ ഇ ചർച്ചകൾ പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രൊ റസ്ലിങ് രംഗത്തെ ഇതിഹാസ താരമായ ജോൺ സീനയ്ക്കൊപ്പമാണ് റൊണാൾഡോ അരങ്ങേറ്റം നടത്തുക.ഡബ്ലൂ ഡബ്ലൂ ഇ നടത്തുന്ന ക്രൗൺ ജ്വൽ പേ പെർ വ്യൂ നടക്കുന്നത് സൗദിയിലാണ്. നിലവിൽ സൗദിയിൽ കളിച്ച് കൊണ്ടിരിക്കുന്ന റൊണാൾഡോയെ ഈ ഇവന്റിലേക്ക് കൊണ്ട് വരാനാണ് ഡബ്ലൂ ഡബ്ലൂ ഇ ഒരുങ്ങുന്നത്. നേരത്തെ ഈ വർഷം നടന്ന നൈറ്റ്‌ ഓഫ് ചാമ്പ്യൻസ് ഇവന്റിൽ റൊണാൾഡോ എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അത് കേവലം അഭ്യൂഹം മാത്രമായിരുന്നു. എന്നാൽ ഇത്തവണ പല പ്രമുഖ മാധ്യമങ്ങളും റൊണാൾഡോയുടെ ഡബ്ലൂ ഡബ്ലൂ ഇ അരങ്ങേറ്റ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഈയടുത്ത് റസ്ലിങ് താരവും ഹോളിവുഡ് നടനുമായ ഡെയ്ൻ ജോൺസൺ (ദി റോക്ക്) ഡബ്ലൂ ഡബ്ലൂ ഈയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.

കൂടാതെ ഹോളിവുഡ് തിരക്കുകൾക്കിടയിൽ ജോൺ സീനയും റിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു. ഇത്തരത്തിൽ വമ്പൻ താരങ്ങൾ സമീപ കാലത്തായി ഡബ്ലൂ ഡബ്ലൂ ഇ റിങ്ങിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ റൊണാൾഡോയും റിങ് അരങ്ങേറ്റം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
Cristiano Ronaldo