സാഡിയോ മാനെയെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ |Al-Nassr

ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട് ലെവൻഡോവ്സ്കി അവശേഷിച്ച ശൂന്യത നികത്താൻ അദ്ദേഹം പരാജയപെട്ടു.ആദ്യ സീസൺ മാനെയുടെയും ബയേണിന്റെയും പ്ലാൻ അനുസരിച്ച് നടന്നില്ല.

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം സാദിയോ മാനേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലേക്ക് ചേരാൻ ഒരുങ്ങുകയാണ്.മാനെയുടെ പ്രതിനിധികൾ അൽ നസ്ർ അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ലിവർപൂളിലെ വിജയകരമായ ആറ് വർഷങ്ങൾക്ക് ശേഷം ബയേണിലെത്തിയ താരം ജർമ്മനിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ 31 കാരനായ വിംഗറിനായുള്ള ഡീൽ ചർച്ച ചെയ്യുന്നതിനായി ഇരു ക്ലബ്ബുകളും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്.

31 കാരനായ ഫോർവേഡ് സീസൺ അവസാനിപ്പിച്ചത് എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകളും ആറ് അസിസ്റ്റുകളുമാണ്. മികച്ച പ്രകടനത്തോടെയാണ് അദ്ദേഹം കാമ്പെയ്‌ൻ ആരംഭിച്ചത് എന്നാൽ പ്രകടനങ്ങളിൽ സ്ഥിരത കൈവരിക്കാൻ ടീം പാടുപെടുന്നതിനാൽ അദ്ദേഹത്തിന്റെ ഫോം കുറഞ്ഞു. നവംബറിന്റെ തുടക്കത്തിൽ ഗുരുതരമായി പരിക്കേറ്റ മാനെയുടെ സീസൺ മോശമായി. ഈ പരിക്ക് കാരണം അടുത്ത മൂന്ന് മാസത്തേക്ക് അദ്ദേഹം ടീമിന് പുറത്തായിരുന്നു.ഫെബ്രുവരിയിൽ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ മാനെ സ്ഥിരതയ്ക്കായി പാടുപെട്ടു.

ഡ്രസ്സിംഗ് റൂമിൽ വെച്ച് സഹതാരം ലിറോയ് സാനെയുമായി സംഘർഷത്തിൽ ഏർപ്പെട്ടത് സാദിയോ മാനെയുടെ ബയേണിലെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാക്കി. ബയേൺ മ്യൂണിക്ക് ബുണ്ടസ്‌ലിഗ കിരീടം നേടിയിട്ടും മാനെയെ മറന്നുകളഞ്ഞ സീസണായിരുന്നു ഇത്.ലിവർപൂളിൽ അദ്ദേഹം കാണിച്ച നിലവാരം പിച്ചിൽ കൊണ്ടുവരാൻ താരത്തിന് കഴിഞ്ഞില്ല.

പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ അൽ നസ്റിന് നിലവിൽ ഫിഫയുടെ വിലക്കുണ്ട്. ലെസ്റ്റർ സിറ്റിക്ക് ട്രാൻസ്ഫർ തുക കൈമാറുന്നതിൽ സൗദി ക്ലബ് വരുത്തിയ വീഴ്ചയാണ് നടപടി എടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചത്. നൈജീരിയൻ സ്ട്രൈക്കർ അഹമദ് മൂസയെ സൈൻ ചെയ്തതുമായി ബന്ധപ്പെട്ട കുടിശ്ശിക കൊടുത്ത് തീർത്താൽ അൽ നസ്റിന്റെ വിലക്ക് നീങ്ങും.

Rate this post
Cristiano Ronaldo