കട്ടകലിപ്പിൽ ചൈനീസ് ആരാധകർ; റോണോയുടെ ഹോട്ടലിന് മുന്നിൽ വമ്പൻ പ്രതിഷേധം

സൂപ്പർ താരം റൊണാൾഡോയുടെ അൽ നസ്സ്‌റിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ക്ലബ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചൈനീസ് ക്ലബുകളായ ഷാങ്ഹായ്, സീജിയാങ് എന്നിവർക്കെതിരെയുമായിരുന്നു അൽ നസ്ർ ചൈനയിൽ കളിയ്ക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല.

താരത്തിന്റെ പരിക്കാണ് കാരണം. ഇതോട് കൂടിയാണ് അൽ നസ്ർ ചൈനയിലെ പര്യടനം ഒഴിവാക്കിയത്. റൊണാൾഡോയ്ക്ക് കളിക്കാനാവാത്തതോടെ സ്പോൺസർ പര്യടനത്തിൽ നിന്നും വിമുഖത കാണിച്ചതാണ് പര്യടനം റദ്ദാക്കാൻ കാരണമായത് എന്നാണ് സൂചനകൾ.അതെ സമയം പര്യടനം റദ്ദാക്കിയതോടെ ചൈനീസ് ആരാധകർ കലിപ്പിലാണ്. റോണോയുടെ വരവുമായി ബന്ധപ്പെട്ട് വലിയ പദ്ധതികളായിരുന്നു ചൈനീസ് ആരാധകർ ആവിഷ്കരിച്ചിരുന്നത്. എന്നാൽ പര്യടനം റദ്ദാക്കിയതോടെ ആരാധകരുടെ മട്ടവും മാറി. അൽ നസ്ർ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് ആരാധകർ പ്രതിഷേധവുമായെത്തിയതും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതെ സമയം സംഭവത്തിൽ റൊണാൾഡോ ചൈനീസ് ആരാധകർക്ക് വിശദീകണം നൽകിയിട്ടുണ്ട്. കാര്യങ്ങളൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും തന്റെ 22 വർഷത്തെ കരിയറിൽ നിരവധി തവണ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും റോണോ വ്യക്തമാക്കി. അതെ സമയം ഇപ്പോൾ റദ്ധാക്കിയ പര്യടനം മറ്റൊരു സമയത്ത് നടക്കാനുള്ള സാധ്യതകളുമുണ്ട്.

ചൈനീസ് ക്ലബ്ബുകൾക്ക് പുറമെ ലയണൽ മെസ്സിയുടെ ഇന്റർമിയാമിയോടും അൽ നസ്ർ സൗഹൃദ മത്സരം ഷെഡ്യൂൾ ചെയ്തിരുന്നു/ ഫെബ്രുവരി ഒന്നിനാണ് ഈ മത്സരം ഷെഡ്യൂൾ ചെയ്തത്. നിലവിൽ ഈ ഷെഡ്യൂൾ മാറ്റിയിട്ടില്ല എങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് അൽ നസ്ർ- മിയാമി മത്സരവും റദ്ദാക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.ഒരു പക്ഷെ, മെസ്സി- റോണോ യുഗത്തിലെ അവസാന കൂടിക്കാഴ്ചയാവും ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ഈ സൗഹൃദ മത്സരം. ഫുട്ബോൾ ലോകത്തെ രണ്ട് ഗോട്ടുകൾ ഏറ്റുമുട്ടുന്ന അവസരം നഷ്ടമാവുമോ എന്ന ഭയം കൂടി ആരാധകർക്കുണ്ട്.

Rate this post