മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കാൻ പരസ്പരം സമ്മതിച്ചതിനെ തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റാണ്.പിയേഴ്‌സ് മോർഗനുമായുള്ള ഒരു ടിവി അഭിമുഖത്തിൽ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയതിനെത്തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അഭിമുഖത്തിൽ ക്ലബ്ബിനെയും പരിശീലകനെയും വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോ- മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധം വഷളാവുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുകടക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചതുമുതൽ ലോകമെമ്പാടുമുള്ള നിരവധി മികച്ച ക്ലബ്ബുകളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അവയിൽ ഏറ്റവും ശ്രദ്ധേയമായത് സൗദി അറേബ്യയിലേക്കുള്ള നീക്കമായിരുന്നു.ലോകകപ്പിന് ശേഷം താരം മിഡിൽ ഈസ്റ്റിൽ തുടരുമെന്നും ജനുവരിയിൽ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിൽ ചേരുമെന്നും മാർക്ക ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റൊണാൾഡോയും സൗദി അറേബ്യൻ ടീമും തമ്മിൽ ഈ നിബന്ധനകൾ ധാരണയായതായി സ്പാനിഷ് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തു, ഇത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി മാറ്റുകയും ചെയ്യും.എന്നാൽ ക്ലബ്ബുമായി ഒരു കരാറിന് സമ്മതിച്ചതായി പുറത്ത് വന്നുള്ള വാർത്തകൾ റൊണാൾഡോ നിഷേധിച്ചിരിക്കുകയാണ്.സൗദി അറേബ്യയിലേക്ക് പോകുകയാണോ എന്ന ചോദ്യത്തിന് “ഇല്ല, അത് ശരിയല്ല,” റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo on links of Al Nassr deal done: “No, that’s not true — not true”, he said after the game. 🚨🇵🇹🇸🇦 #Qatar2022
— Fabrizio Romano (@FabrizioRomano) December 6, 2022
Al Nassr proposal, on the table — but no green light from Ronaldo as of now. pic.twitter.com/y2duCzmZtA
സ്വിറ്റ്‌സർലൻഡിനെതിരായ പോർച്ചുഗലിന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ റൊണാൾഡോയെ മാനേജർ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിലിരുത്തി.കളിയുടെ 73-ാം മിനിറ്റിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ബെഞ്ചിൽ നിന്ന് പ്രത്യക്ഷപ്പെട്ടെങ്കിലും സ്കോർ ഷീറ്റിൽ അദ്ദേഹത്തിന്റെ പേര് കണ്ടെത്താൻ കഴിഞ്ഞില്ല. റൊണാൾഡോയുടെ പകരം ആദ്യ ടീമിലെത്തിയ 21 കാരനായ താരം , ഗാൻകാലോ റാമോസ് ഹാട്രിക്ക് നേടുകയും ചെയ്തു.
Cristiano Ronaldo applauding the Portuguese fans after the game.
— TC (@totalcristiano) December 6, 2022
But again the ‘media’ make up lies. pic.twitter.com/vGkYWIuio3