തന്റെ മകനോടൊപ്പം ഒരുമിച്ചു കളിക്കണം, നിർണ്ണായക നീക്കങ്ങളുമായി റൊണാൾഡോ |Cristiano Ronaldo

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ച താരങ്ങളാണ് “സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും” “അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും”. രണ്ടുപേരും ഒന്നിനൊന്നു മെച്ചമായ രീതിയിലാണ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ളത്. ഇരുവരും ഫുട്ബോൾ ലോകത്തിന് നൽകിയ നേട്ടങ്ങൾ ചെറുതൊന്നുമല്ല.

റൊണാൾഡോ, യുടെയും മെസ്സി യുടെയും കാലശേഷം തത്തുല്യരായ പ്രതിഭകൾ ഫുട്ബോൾ ലോകത്ത് ജനിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇതിഹാസങ്ങൾ രണ്ടുപേരും തന്റെ മക്കളെ ഇതിനോടകം തന്നെ ഫുട്ബോൾ പരിശീലിപ്പിക്കുന്നുണ്ട്. ഇതിലൂടെ തങ്ങളുടെ ഫുട്ബോൾ പാരമ്പര്യം നിലനിർത്താൻ അവർ ഇരുവരും ആഗ്രഹിക്കുന്നു..ക്രിസ്ത്യാനോ റൊണാൾഡോ യുടെ മകനായ ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയറിനെ കുറിച്ച് പ്രസിദ്ധ ജേണലിസ്റ്റ് “ഫാബ്രിസിയോ റൊമാനോ”ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

” ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയർ നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നാസർ -അണ്ടർ 15 തലത്തിൽ സൈൻ ചെയ്തു. അടുത്ത ദിവസങ്ങളിലായി ക്രിസ്ത്യാനോ ജൂനിയർ അൽ നാസർ അക്കാദമിയുമായി ട്രെയിനിങ് സെഷനുകൾ ആരംഭിക്കും. മാത്രമല്ല,ശ്രദ്ധേയമാകുന്ന കാര്യം എന്തെന്നാൽ ക്രിസ്ത്യാനോ ജൂനിയറിന്റെ അച്ഛനായ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രസിദ്ധ ജേഴ്സി നമ്പർ ആയ ‘SEVEN’ തന്നെ ആയിരിക്കും ക്രിസ്ത്യാനോ ജൂനിയറും തുടരുന്നത്.
-എന്നാണ് ഫാബ്രിസിയോ റൊമാനോ അദ്ദേഹം ഇട്ട പോസ്റ്റിലൂടെ അറിയിച്ചത്.
മാത്രമല്ല മുമ്പ് “എന്റെ മകന് എന്നോടൊപ്പം ഒരേ ക്ലബ്ബിൽ കളിക്കാൻ ആഗ്രഹമുണ്ട്, അത് കൊണ്ട് കുറച്ചു കാലം കൂടി എന്നോട് പിടിച്ചുനിൽക്കാൻ അവൻ ആവശ്യപ്പെട്ടിരുന്നു “-എന്ന് ക്രിസ്ത്യാനോ റൊണാൾഡോ പത്രമാധ്യമങ്ങളിൽ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും ഫാബ്രിസിയോ റൊമാനോ തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചു.

38 വയസ്സുകാരനായ ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോഴും 21 വയസ്സുകാരന്റെ ശരീരവും ആയിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഡെഡിക്കേഷനുമാണ് അദ്ദേഹത്തെ എന്നെന്നും ഫുട്ബോൾ ലോകത്ത് ചെറുപ്പമായി തന്നെ നിലനിർത്തുന്നത്. ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയറിന് ഇപ്പോൾ 15 വയസ്സ് ആണ് അദ്ദേഹം സീനിയർ ഫുട്ബോൾ ടീമിൽ കളിക്കാൻ ഏതാനും വർഷങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയറും ഒരു ടീമിൽ ഒപ്പം കളിക്കാനാണ് ക്രിസ്ത്യാനോ റൊണാൾഡോ ജൂനിയറിനെ പോലെ തന്നെ ഫുട്ബോൾ ആരാധകരും ആഗ്രഹിക്കുന്നത്.

4.7/5 - (4 votes)
Cristiano Ronaldo