“ഇത് എന്റെ സ്വപ്നമാണ്, ഒടുവിൽ ഇത് യാഥാർത്ഥ്യമാകുന്നു” – ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സി സ്വീകരിച്ച 11 വയസ്സുകാരി

ലോക കപ്പ് യോഗ്യത മത്സരത്തിൽ അയര്ലണ്ടിനെതിരെ പോർച്ചുഗൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയെങ്കിലും മത്സര ശേഷമുള്ള ചില സംഭവങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതായിരുന്നു. കളിയവസാനിച്ചതിനു റൊണാൾഡോയുടെ അരികിലേക്ക് പതിമൂന്നു വയസു മാത്രം പ്രായമുള്ള ഒരു ഐറിഷ് ആരാധിക ഓടിയെത്തിയതും തന്റെ ജഴ്സി റൊണാൾഡോ ആ കുട്ടിക്ക് സമ്മാനിക്കുകയും ചെയ്തു.

അഡിസൺ വീലൻ എന്ന 11 വയസ്സുള്ള കുട്ടിയെ സുരക്ഷാ ഗാർഡുകൾ തടഞ്ഞെങ്കിലും അതു കാണാനിടയായ റൊണാൾഡോ കുട്ടിയെ വിടാൻ പറയുകയും ആലിംഗനം ചെയ്‌തതിനു ശേഷം തന്റെ ജേഴ്‌സി നൽകുകയും ചെയ്‌തു. ജേഴ്സി നൽകിയ ശേഷം കുട്ടിയ പോകാൻ അനുവദിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റൊണാൾഡോയെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് അഡിസൺ RTE റേഡിയോ 1 ന്റെ മോണിംഗ് അയർലണ്ടിനോട് സംസാരിച്ചു.

” ഞാൻ രണ്ടാം നിരയിൽ ആയത്കൊണ്ട് ഒന്നാം നിരയ്ക്ക് മുകളിലൂടെയും ബാരിയറിന് മുകളിലൂടെയും ചാടി പിച്ചിലേക്ക് ഓടി പക്ഷേ എന്റെ പുറകിൽ സെക്യൂരിറ്റി ഗാർഡുകൾ ഓടുന്നുണ്ടായിരുന്നു, മറുവശത്ത് നിന്ന് രണ്ട് പേർ കൂടി വരുന്നു. അതുകൊണ്ട് ഞാൻ കുതിച്ചുകൊണ്ടേയിരുന്നു, മറുവശത്ത് നിന്ന് മറ്റ് രണ്ടുപേരും വരുന്നത് കണ്ടപ്പോൾ ഞാൻ പകുതി ലൈനിലേക്ക് കൂടുതൽ ഓടി, പക്ഷേ അവർ എന്നെ പിടികൂടി”.

“അപ്പോൾ ഞാൻ റൊണാൾഡോയുടെ പേര് വിളിച്ചുകൊണ്ടേയിരുന്നു, അദ്ദേഹം തിരിഞ്ഞു നോക്കി, എന്നെ കാണുകയും ചെയ്തു , അദ്ദേഹം അവരോട് എന്നെ വിടാൻ പറഞ്ഞു. അപ്പോഴും ഞാൻ റൊണാൾഡോയെ വിളിക്കുകയായിരുന്നു, അദ്ദേഹം എന്റെ അടുത്തേക്ക് വന്നു, ഞാൻ ഞെട്ടി കരഞ്ഞു, .ഞാൻ ഒരു വലിയ, വലിയ ആരാധകനാണ് ‘ദയവായി, ദയവായി എനിക്ക് നിങ്ങളുടെ ജേഴ്‌സി തരാമോ? എന്ന് ചോദിച്ചപ്പോൾ . “നിനക്ക് സുഖമാണോ” എന്നാണദ്ദേഹം തിരിച്ചു ചോദിച്ചത്.”തുടർന്ന് റൊണാൾഡോ തന്റെ ഷർട്ട് 11കാരന് കൈമാറി.

“അദ്ദേഹം ഷർട്ട് അഴിക്കുന്നത് കണ്ടപ്പോൾ, അച്ഛന്റെ മുഖത്ത് ഒരു ഞെട്ടൽ മാത്രമായിരുന്നു എന്റെ വലിയൊരു സ്വപ്‌നം ഇതാ സഫലമായി’ എന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. ലോകകപ്പ് യോഗ്യതയിൽ പോർച്ചുഗൽ തങ്ങളുടെ അവസാന മത്സരത്തിൽ ഞായറാഴ്ച സെർബിയയെ നേരിടും. പോർച്ചുഗലും സെർബിയയും നിലവിൽ 17 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. എന്നിരുന്നാലും, റൊണാൾഡോ നയിക്കുന്ന ടീം മൂന്ന് ഗോളുകൾ കൂടി നേടിയതിനാൽ അവർ ഒന്നാം സ്ഥാനത്താണ്. സെർബിയക്കെതിരെ ഒരു സമനില പോലും മതിയാകും പോർച്ചുഗലിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ.

Rate this post