ഫോമിലല്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉൾപ്പെടുത്തി പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു |Cristiano Ronaldo
ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉൾപ്പെടുത്തി.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മന്ദഗതിയിലുള്ള തുടക്കത്തെ തുടർന്ന് നേഷൻസ് ലീഗിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാൻ റൊണാൾഡോ തിരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായി പുതിയ ക്ലബ് കണ്ടെത്താൻ സാധിക്കാത്തതും പുതിയ പരിശീലകന്റെ ശൈലിയുമായി ഇണങ്ങി ചേരാൻ സാധിക്കാത്തത് കൊണ്ട് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്കൊണ്ടും സീസണിന്റെ തുടക്കം 37 കാരന് അത്ര നല്ലതല്ല. സൂപ്പർ താരം തന്റെ ഏറ്റവും മികച്ചതിൽ നിന്നും വളരെ അകലെയാണ്. റൊണാൾഡോ റെഡ് ഡെവിൾസിനായി ഏഴ് മത്സരങ്ങളിലായി 297 മിനുട്ട് കളിച്ചു, പക്ഷെ ഒരു ഗോളോ അസ്സിസ്റ്റോ നേടാൻ സാധിച്ചിട്ടില്ല.
എന്നിരുന്നാലും പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വിവിധ കാരണങ്ങളാൽ പ്രത്യക്ഷമായും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ടീമിൽ തെരഞ്ഞെടുത്തു. ഒന്നമതായി ക്ലബ് തലത്തിൽ നിറം മങ്ങിയ പ്രകടനം നടത്തിയാലും ദേശീയ ടീമിന്റെ ജേഴ്സിയിൽ ഇപ്പോഴും മികച്ച് നിൽക്കാറുണ്ട്.അതിനുപുറമെ സ്ക്വാഡിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മൂലം സഹ താരങ്ങളുടെ ത്മവിശ്വാസവും മനോവീര്യവും ഗണ്യമായി വർദ്ധിപ്പിക്കും. കൂടാതെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കാര്യമായ സ്വാധീനം ചെലുത്തും. റൊണാൾഡോയെ കൂടാതെ പോർച്ചുഗലിന്റെ ടീമിൽ ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, പെപ്പെ, ജോവോ ഫെലിക്സ് തുടങ്ങിയ അവിശ്വസനീയമായ സൂപ്പർ താരങ്ങളുണ്ട്.
സെപ്റ്റംബർ 24 ശനിയാഴ്ച ഈഡൻ അരീനയിൽ നടക്കുന്ന അന്താരാഷ്ട്ര ഇടവേളയിലെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. സെപ്റ്റംബർ 27 ന് എസ്റ്റാഡിയോ മുനിസിപ്പൽ ഡി ബ്രാഗയിൽ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവർ സ്പെയിനുമായി കൊമ്പുകോർക്കും. നിലവിലെ സ്ഥിതിയിൽ, പോർച്ചുഗൽ അവരുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള സ്പെയിനിന് ഒരു പോയിന്റ് താഴെയും മൂന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിന് മൂന്ന് മുകളിലുമാണ്.
𝗢𝘀 𝗘𝘀𝗰𝗼𝗹𝗵𝗶𝗱𝗼𝘀. 👥✨ Estes são os convocados para os duelos da Nations League! 🇵🇹 #VesteABandeira
— Portugal (@selecaoportugal) September 15, 2022
𝗧𝗵𝗲 𝗖𝗵𝗼𝘀𝗲𝗻 𝗢𝗻𝗲𝘀. 👥✨ Here's our squad for the Nation League's games! 🇵🇹#WearTheFlag pic.twitter.com/HY2vKxLegb
ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പട്രീസിയോ.
ഡിഫൻഡർമാർ: ഡാനിലോ പെരേര, ഡിയോഗോ ദലോട്ട്, ജോവോ കാൻസെലോ, ടിയാഗോ ജാലോ, പെപ്പെ, റൂബൻ ഡയസ്, നുനോ മെൻഡസ്, റാഫേൽ ഗുറേറോ.
മിഡ്ഫീൽഡർമാർ: ജോവോ പാൽഹിൻഹ, റൂബൻ നെവസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ജോവോ മരിയോ, മാത്യൂസ് ന്യൂൻസ്, വിറ്റിൻഹ, വില്യം കാർവാലോ.
മുന്നേറ്റം: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോട്ട, പെഡ്രോ നെറ്റോ, ജോവോ ഫെലിക്സ്