ലയണൽ മെസ്സി തന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗോൾ സ്കോറിംഗ് റെക്കോർഡ് മറികടക്കുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നതെന്ന് മുൻ ചെൽസി സ്ട്രൈക്കർ ടോണി കാസ്കറിനോ.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഓൾഡ് ട്രാഫോർഡിന്റെ മാനേജ്മെന്റിനോട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ മോശം പ്രീമിയർ ലീഗ് കാമ്പെയ്നിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു, അടുത്ത സീസണിൽ പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിൽ യുവേഫ യൂറോപ്പ ലീഗിൽ കളിക്കാൻ റൊണാൾഡോ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല.തന്റെ കരിയറിലെ ശേഷിക്കുന്ന കാലം ചാമ്പ്യൻസ് ലീഗിൽകളിക്കണമെന്ന ആഗ്രഹമാണ് പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ക്ലബ് വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
മേജർ ട്രോഫികൾ നേടുന്നതിന് ഏറ്റവും ഉയർന്ന തലത്തിൽ ‘മൂന്നോ നാലോ വർഷം’ കൂടി ബാക്കിയുണ്ടെന്ന് റൊണാൾഡോ വിശ്വസിക്കുന്നുണ്ട് .തന്റെ ഏറ്റവും ശ്രദ്ധേയമായ റെക്കോർഡുകളിലൊന്ന് ലയണൽ മെസിയുടെ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നതെന്നാണ് കാസ്കറിനോ അഭിപ്രയപെട്ടത്. കഴിഞ്ഞ 19 വർഷത്തിനിടെ 141 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ സ്കോറർ.അടുത്ത വർഷം പാരിസ് സെന്റ് ജെർമെയ്നൊപ്പം ചാമ്പ്യൻസ് ലീഗ് കളിക്കാനൊരുങ്ങുന്ന മെസ്സി 16 ഗോളുകൾ മാത്രം പിറകിലാണ്.
👀 “Ronaldo’s always had an ego that [makes] a lot of it all about him.”
— talkSPORT (@talkSPORT) July 3, 2022
🔴 “As long as you’re winning, that’s fine. When you don’t win, it’s a problem.”
Tony Cascarino admits Cristiano Ronaldo’s mindset doesn’t fit in with #MUFC’s current rebuild pic.twitter.com/93bc1rrzzv
“മികച്ച കളിക്കാരനായ റൊണാൾഡോക്ക് അതുപോലെ തന്നെ ഈഗോയുമുണ്ട്. അതു തന്നെക്കുറിച്ചുള്ളത് തന്നെയാണെങ്കിലും റൊണാൾഡോ കളിച്ചിട്ടുള്ള ടീമുകളെല്ലാം വിജയം നേടിയിരുന്നു.റൊണാൾഡോ മികച്ച ഗോളുകൾ നേടിയിട്ടുണ്ട്, അതിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം കൂടിയാണ് റൊണാൾഡോ. നിങ്ങൾ വിജയങ്ങൾ നേടുന്ന കാലത്തോളം അതെല്ലാം നല്ലതായിരിക്കും. എന്നാൽ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ പ്രശ്നം തുടങ്ങും” കാസ്കറിനോ പറഞ്ഞു.”യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നില്ല, കാരണം യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച സ്കോറർ ആകാൻ അവൻ ആഗ്രഹിക്കുന്നു, റൊണാൾഡോയെ അങ്ങനെയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
2003-ൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിനുശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ വർഷവും ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ കഴിയുന്ന ഒരു ക്ലബിലേക്ക് മാത്രമേ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയുള്ളൂവെന്ന് വിശ്വസിക്കപ്പെടുന്നു. ചെൽസിയും ബയേൺ മ്യൂണിക്കുമായി റൊണാൾഡോയുടെ ഏജന്റ് ചർച്ചകൾ നടത്തിയിരുന്നു. റൊണാൾഡോയുടെ താൽപര്യം കാണിച്ച് നാപ്പോളിയും രംഗത്ത് വന്നിരുന്നു.