ലോക ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷണമുള്ള സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് 14തവണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം ചൂടിയ ടീമാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളിലെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ പോലും ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാർ എന്ന അക്ഷരം തെറ്റാതെ ഇപ്പോഴും നമുക്ക് റയൽ മാഡ്രിഡിനെ വിശേഷിപ്പിക്കാനാവും. കൂടാതെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിക്കാവുന്ന നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ സിറ്റിയും തകർപ്പൻ ഫോമിലാണ്.
അതേസമയം ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കടുത്ത പോരാട്ടങ്ങളെ മറികടന്നുകൊണ്ട് കിരീടം ചൂടാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ പോർച്ചുഗീസ് താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ. ഇത്തവണ മൂന്നു ടീമുകൾക്കാണ് കിരീടം ഉയർത്താൻ സാധ്യത ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയത്.
🇵🇹 Cristiano Ronaldo: “Manchester City have good chance to win the Champions League again”.
— Fabrizio Romano (@FabrizioRomano) January 19, 2024
“Favorites? Man City, Real Madrid, Bayern…”. pic.twitter.com/MiZX1NF9GI
“മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് വീണ്ടും വിജയിക്കാനുള്ള വളരെ മികച്ച അവസരമാണ് മുന്നിലുള്ളത്. ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാനുള്ള ഫേവറിറ്റുകൾ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂനിക് എന്നീ ടീമുകളാണ്.” – ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിനിടെ സൂപ്പർതാരവും യുവേഫ ചാമ്പ്യൻസ് ലീഗ് രാജാവ് എന്ന് വിശേഷണമുള്ള ക്രിസ്ത്യാനോ റൊണാൾഡോയോട് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണിത്.
🇵🇹 Cristiano Ronaldo: “Manchester City did amazing. Congratulations on their season. Players, coach. Superb…”.
— Fabrizio Romano (@FabrizioRomano) January 19, 2024
“Finally they win the Champions League, they probably deserved it two years ago. I enjoy seeein them playing”. pic.twitter.com/SdLfK0UECZ
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂനിക് എന്നീ മൂന്ന് വമ്പൻ ടീമുകൾക്കാണ് ക്രിസ്ത്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഫേവറിറ്റായി തിരഞ്ഞെടുത്തത്. പക്ഷെ മാഞ്ചസ്റ്റർ സിറ്റി വീണ്ടും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ കൂടുതൽ സാധ്യതയുള്ളതായി സൂപ്പർ താരം പറഞ്ഞു. റയൽ മാഡ്രിഡ് ക്ലബ്ബിനോടൊപ്പം നാലുതവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.