കഴിഞ്ഞ സീസൺ അവസാനം മുതൽ യുവന്റസ് സൂപ്പർ താരം ക്രിസ്റ്റിന റൊണാൾഡോയെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. യുവന്റസുമായി കരാറിൽ ഒരു വര്ഷം കൂടി ബാക്കിയുണ്ടെങ്കിലും 36 കാരൻ ക്ലബ് വിടുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ യുവന്റസ് പോർച്ചുഗൽ ഇന്റർനാഷണൽ ക്ലബ്ബിൽ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി സൂപ്പർ താരത്തെ സ്വന്തമാക്കാൻ പിന്നാലെ തന്നെയുണ്ടായിരുന്നു. പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയാണ് റൊണാൾഡിയിൽ താല്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സിറ്റി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിൽ അതിശയിക്കേണ്ടതില്ല. കാരണം സെർജിയോ അഗ്യൂറോക്ക് പകരമായി ഒരു സ്ട്രൈക്കറെ അതവശ്യമാണ്. ടോട്ടൻഹാമിൽ നിന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്നിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും ക്ലബ് താരത്തെ വിട്ടു കൊടുക്കാനും തയ്യാറല്ല. യൂറോപ്പിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബുകളിൽ ഒന്നാണ് യുവന്റസ്. അത് പരിഹരിക്കണമെകിൽ കളിക്കാരെ വിൽക്കേണ്ടി വരും എന്നുറപ്പാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 300 മില്യൺ ഡോളർ (355 മില്യൺ ഡോളർ) ആയിരുന്നു ഇറ്റാലിയൻ വമ്പന്മാരുടെ നഷ്ടം.യുവന്റസിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന 36 കാരനെ വിൽക്കാൻ സാധിച്ചാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കും അന്നാണ് ക്ലബ് വിശ്വസിക്കുന്നത്.സീസണിൽ 31 മില്യൺ ഡോളർ ആണ് റൊണാൾഡോയുടെ യുവന്റസിലെ വേതനം.
Manchester City are reportedly weighing up the possibility of making a shock bid to sign Juventus superstar Cristiano Ronaldo.
— Kick Off (@KickOffMagazine) July 21, 2021
Full story ➡ https://t.co/IPPuEd0w8H pic.twitter.com/RfnafTyopY
ബാഴ്സലോണയിൽ നിന്നും ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയിരുന്നു .എന്നാൽ മെസ്സി ബാഴ്സയുമായി പുതിയ കരാർ ഒപ്പിടാനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. എന്നാൽ മുൻ കാലങ്ങളിൽ സിറ്റിയെ കുറിച്ചുള്ള റൊണാൾഡോയുടെ അഭിപ്രായങ്ങൾ ഏറ്റവും പുതിയ കിംവദന്തികൾക്ക് പിന്നിൽ ഒരു വസ്തുവും ഉണ്ടാകാൻ സാധ്യതയില്ലെന്ന് തെളിയിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് ,” ഞാൻ സിറ്റിക്ക് വേണ്ടി ഒരിക്കലും കളിക്കില്ല കാരണം എന്റെ ഹൃദയം മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് , മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്ക് പറയാൻ കഴിയും കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരിക്കും “.
എന്നാൽ റൊണാൾഡോ ക്ലബ് വിടുന്നതിനെ കുറിച്ച് ഒരു സൂചനയും തന്നിട്ടില്ല എന്ന് പുതിയ യുവന്റസ് ഫുട്ബോൾ ഡയറക്ടർ ഫെഡറിക്കോ ചെരുബിനി പറഞ്ഞു. 2018 ൽ 99 മില്യൺ ഡോളർ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് മാറിയതുമുതൽ താരത്തിന്റെ സ്കോറിന് റെക്കോർഡ് മികച്ചതാണ്.133 മത്സരങ്ങളിൽ നിന്ന് 100 ൽ കൂടുതൽ ഗോളുകളും 22 അസിസ്റ്റുകൾ നേടി. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ 29 ഗോളുകൾ നേടി 36 കാരൻ ഇറ്റാലിയൻ ലീഗിലെ ടോപ് സ്കോററായി.