‘ലയണൽ മെസ്സി ലോകകപ്പ് നേടുന്നത് തടയാൻ ക്രൊയേഷ്യ എല്ലാം ചെയ്യും’: ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ച് |Qatar 2022
ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ കളിച്ചത് പോലെ കളിച്ചാൽ അർജന്റീനയ്‌ക്കെതിരെ എന്തും സാധ്യമാകുമെന്ന് ക്രൊയേഷ്യയുടെ മുന്നേറ്റ താരം ഇവാൻ പെരിസിച്ച്. 2022 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ ലയണൽ മെസ്സിയുടെ അർജന്റീനയുമായി 2018ലെ റണ്ണേഴ്‌സ് അപ്പ് മത്സരിക്കാനൊരുങ്ങുകയാണ്.
മത്സരത്തിന് മുന്നോടിയായി സംസാരിച്ച പെരിസിച്ച്, അർജന്റീന വലിയ ടീമാണെന്നും എന്നാൽ ബ്രസീലിനെതിരെ കളിച്ചത് പോലെ കളിച്ചാൽ എന്തും സാധ്യമാകുമെന്നും പറഞ്ഞു.“ ഈ മത്സരത്തിന്റെ ഭാഗമാകാനും സെമി-ഫൈനലിന്റെ ഭാഗമാകാനും കഴിയുന്നത് അതിശയകരമായ ഒരു വികാരമാണ് – ഫൈനലിലേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ,അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കും.അർജന്റീന ഒരു പ്രധാന ടീമാണ്, അവർ 100 ശതമാനം നൽകുന്നു. 2018 ലെ ഇംഗ്ലണ്ടുമായുള്ള് സെമി ഫൈനലുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.ബ്രസീലിനെതിരെ ഞങ്ങൾ ചെയ്തതുപോലെ ശരിയായ രീതിയിൽ കളിച്ചാൽ എല്ലാം സാധ്യമാണ്, ”പെരിസിച്ച് പറഞ്ഞു.
സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ മികച്ചതും ഉറച്ചതുമായ മത്സരമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ടോട്ടൻഹാം താരം പറഞ്ഞു.“അവസാന റൗണ്ടിൽ പോർച്ചുഗലും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരാജയപ്പെട്ടതായി ഞങ്ങൾ കണ്ടു. അദ്ദേഹം അഞ്ച് ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, ഒരെണ്ണം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല, അർജന്റീനയ്ക്കുവേണ്ടി മെസ്സി അത് ചെയ്യാൻ ശ്രമിക്കുന്നു.ലയണൽ മെസ്സിക്ക് ഇത് ഒരു നിർണായക മത്സരമായിരിക്കും.അതിനാൽ തന്റെ ടീമിനെ ഫൈനലിലെത്തിക്കാനും ട്രോഫി നേടാനും അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. എന്നാൽ മറുവശത്ത്, മോഡ്രിച്ചിന് ലോകകപ്പ് നേടാൻ ഞങ്ങൾ ഞങ്ങളുടെ എല്ലാം നൽകും”33-കാരൻ പറഞ്ഞു.
🎙| Ivan Perisic: "Cristiano couldn't win it. Messi is trying with Argentina. We will give our everything to win the World Cup for Modrić." 🇭🇷 pic.twitter.com/FrI95L6bi6
— Madrid Xtra (@MadridXtra) December 12, 2022
2018 ലെ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ക്രോയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം നേടിയിരുന്നു. എന്നാൽ ഇപ്പോഴുള്ളത് വ്യത്യസ്ത സാഹചര്യമാണ്. മിന്നുന്ന ഫോമിലുള്ള മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയെ മറികടക്കാൻ മോഡ്രിച്ചും സംഘവും കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.