ഡെയ്‌സുകെ സകായിയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു | Kerala Blasters

ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ എന്നിവർക്കൊപ്പം ക്ലബ് വിടുന്ന അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ദോവൻ എന്നിവർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചിരുന്നു. ഇപ്പോഴിതാ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്.

ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ജാപ്പനീസ് താരം കേരള ബ്ലാസ്റ്റേഴ്‌സ് താരം വിടുന്ന കാര്യം അറിയിച്ചത്. ഒരു വര്ഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഡെയ്സുകെയുടെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ലായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചരുന്നു. ലീഗിൽ 21 മത്സരങ്ങൾ കളിച്ച സകായ്‌ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തു.

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടുകയാണെന്ന് സ്വന്തം സോഷ്യൽ മീഡിയയിലൂടെ മുൻപേ തന്നെ അറിയിച്ചിരുന്നു. താരത്തിന് നന്ദി പറയാൻ കരാർ അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിത്രിയോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

2021 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ഗോൾകീപ്പറാണ് കരൺജിത് സിങ്. എന്നാൽ പകരക്കാരൻ ഗോൾകീപ്പറായിരുന്ന താരം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമേ ടീമിന്റെ വല കാത്തിട്ടുള്ളൂ. സച്ചിൻ സുരേഷിന് കീഴിൽ ഒതുങ്ങിപ്പോയ ലാറ ശർമക്ക് അവസരങ്ങൾ ലഭിച്ച് മികവ് കാണിക്കാൻ തുടങ്ങിയപ്പോഴേക്കും സീസൺ അവസാനിക്കാറായിരുന്നു. ബെംഗളൂരു എഫ്‌സിയിൽ നിന്നും ലോണിൽ വന്ന താരം അവിടേക്ക് തന്നെയാണ് തിരിച്ചു പോകുന്നത്.

Rate this post