ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ രണ്ടാം ഘട്ടത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. പ്രധാന താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ ബാധിച്ചത്. 2024 ൽ തുടർച്ചയായ തോൽവികൾ നേരിടേണ്ടി വരികയും ചെയ്തു.
എന്നിരുന്നാലും നഷ്ടപ്പെട്ട താളം വീണ്ടെടുക്കാനും ടൂർണമെൻ്റിൻ്റെ പ്ലേ ഓഫ് ഉറപ്പിക്കാനും ഇവാൻ വുകോമാനോവിച്ചിൻ്റെ ടീമിന് കഴിഞ്ഞിരിക്കുകയാണ്.നിലവിൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. അടുത്ത മാസം ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പരിക്കിന്റെ പിടിയിലായ പല പ്രധാന താരങ്ങളും തിരിച്ചുവരവിനെ പാഥയിലാണുള്ളത് എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമായ കാര്യമാണ്. പ്രധാന താരമായ അഡ്രിയാൻ ലൂണ ഉടൻ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് അറിയാൻ കഴിയുന്നത്.
ഉറുഗ്വേൻ പ്ലെ മേക്കർ തിരിച്ചുവരുമ്പോൾ ടീം കൂടുതൽ ശക്തമാകുമെന്നുറപ്പാണ്. എന്നാൽ ലൂണയുടെ തിരിച്ചുവരാവുകൾക്കിടയിലും ജാപ്പനീസ് താരം ഡെയ്സുകെ സകായ് ടീമിൽ നിന്ന് പുറത്തായേക്കും. ഈ വർഷം മെയ് വരെ ഈ ഫുട്ബോൾ താരവുമായി കേരളത്തിന് കരാറുണ്ട്.പുതിയ ഐഎസ്എൽ സീസണിൽ വിംഗറുമായുള്ള കരാർ കേരള മാനേജ്മെൻ്റ് പുതുക്കിയേക്കില്ല. പകരം പുതിയൊരു മുഖത്തെ ടീമിൽ കാണാം.
#EXCLUSIVE keralablasters do not renew contract with Daisuke Sakai It is certain that the player will not be with Blasters next season. But the player has offers from ISL clubs, so it is possible to continue playing in India #footballexclusive #KBFC #KeralaBlasters https://t.co/TaxjbSkP0x pic.twitter.com/nApVVWaI8N
— football exclusive (@footballexclus) March 20, 2024
പക്ഷേ സകായ് ഇന്ത്യയിൽ തന്നെ തുടരാൻ വളരെയധികം സാധ്യതകൾ ഉണ്ട്. എന്തെന്നാൽ അദ്ദേഹത്തിന് മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ഇപ്പോൾ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ സകായ് രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.