ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ഡാനി ആൽവസ്

ബാഴ്‌സലോണ ഡിഫൻഡർ ഡാനി ആൽവ്‌സ് തന്റെ മുൻ സഹതാരം ലയണൽ മെസ്സിക്കൊപ്പം വീണ്ടും കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അർജന്റീനിയൻ സൂപ്പർ താരം ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ ബ്രസീലിയൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.ആൽവസും മെസ്സിയും കറ്റാലൻ ക്ലബ്ബിൽ വളരെക്കാലം ഒരുമിച്ച് ചിലവഴിക്കുകയും ബാഴ്‌സലോണയുടെ സുവർണ്ണ കാലഘട്ടത്തിൽ പെപ് ഗാർഡിയോളയുടെ കീഴിൽ നിരവധി ട്രോഫികൾ ഒരുമിച്ച് നേടുകയും ചെയ്തു.

2021-22 സീസണിന് മുന്നോടിയായി ബാഴ്സലോണ വിട്ട് ഫ്രഞ്ച് ലീഗ് വമ്പൻമാരായ പാരിസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറാനുള്ള സുപ്രധാന തീരുമാനമാണ് മെസ്സി എടുത്തത്.2016 ൽ യുവന്റസിലേക്ക് ചേരുന്നതിന് മുമ്പ് ഡാനി ആൽവ്സ് ബാഴ്‌സലോണയിൽ എട്ട് വർഷം ചെലവഴിച്ചു. തുടർന്ന് പാരീസ് സെന്റ് ജെർമെയ്‌നിലും സാവോ പോളയിലും കളിച്ചു.38 കാരനായ ഡിഫൻഡർ കഴിഞ്ഞ മാസം തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങുകയും ചെയ്തു അവിടെ ലയണൽ മെസ്സി അദ്ദേഹത്തോടൊപ്പം കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു .

ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഡാനി ആൽവസ് അൽകാസ് സ്‌പോർട്‌സ് ചാനലിനോട് സംസാരിച്ചു. കുട്ടിക്കാലത്ത് കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ കളിച്ച ക്ലബ്ബിൽ നിന്ന് ലയണൽ മെസ്സി പുറത്തു പോയതിനെക്കുറിച്ചും ബ്രസീലിയൻ ദീർഘമായി സംസാരിച്ചു. ലയണൽ മെസ്സിയില്ലാത്ത ബാഴ്സലോണയിൽ കളിക്കുന്നത് ബുദ്ധിമുട്ടാണെന്നും ആൽവസ് പറഞ്ഞു.

“മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മെസ്സിയുടെ വിടവാങ്ങൽ ബുദ്ധിമുട്ടായിരുന്നു, ക്ലബ്ബിന് പ്രശ്‌നങ്ങളുണ്ടായിരുന്നത്കൊണ്ട് അദ്ദേഹത്തെ നിലനിർത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ബാഴ്‌സയുടെ ജീവിക്കുന്ന ഇതിഹാസമായതിനാൽ മെസ്സിക്ക് ക്ലബ് വിട്ടുപോകാൻ തലപര്യമില്ലായിരുന്നു. നിർഭാഗ്യവശാൽ, ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ മാറിയില്ല, പക്ഷേ ഒരു ദിവസം അവൻ മടങ്ങിവരുമെന്നും നമുക്ക് വീണ്ടും ഒരുമിച്ച് കളിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” ആലവസ് പറഞ്ഞു.

ലാലിഗ സീസണിൽ ആദ്യ നാല് ടീമുകളിലേക്കെത്താൻ പാടുപെടുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ് ഇതിഹാസം ലയണൽ മെസ്സി വിടപറഞ്ഞതിന് ശേഷം അവർ ഫോമിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തു. പോയിന്റ് ടേബിളിൽ ബാഴ്‌സലോണ ഏഴാം സ്ഥാനത്താണ്. ബദ്ധവൈരികളായ റയൽ മാഡ്രിഡിനേക്കാൾ 18 പോയിന്റ് പുറകിലാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും കൂടി പുറത്തായതോടെ ബാഴ്സയുടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.

Rate this post
Fc BarcelonaLionel Messi