പ്രീസീസൺ ടൂറിൽ തകർപ്പൻ ജയവുമായി ലിവർപൂൾ .ബുണ്ടസ്ലീഗ ക്ലബായ ലൈപ്സിഗിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. പുതിയ സൈനിങ് ഉറുഗ്വേൻ സ്ട്രൈക്കർ ഡാർവിൻ നുനെസ് റെഡ്സിന് വേണ്ടി നാല് ഗോൾ നേടി.
ഹാഫ് ടൈമിൽ റോബർട്ടോ ഫിർമിനോക്ക് പകരം ഇറങ്ങിയ നുനെസ് 48 ആം മിനുട്ടിൽ പെനാൽറ്റി സ്പോട്ടിൽ നിന്നും തന്റെ ആദ്യ ഗോൾ നേടി. 51 68 90 മിനുട്ടുകളിലായി നുനെസ് ഗോളുകൾ നേടി .എട്ടാം മിനുട്ടിൽ മുഹമ്മദ് സലയാണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്.കമ്മ്യൂണിറ്റി ഷീൽഡിൽ ജൂലൈ 30 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് റെഡ്സിന്റെ ഈ സീസണിലെ ആദ്യ മത്സര മത്സരം.എഫ്സി സാൽസ്ബർഗിനും സ്ട്രാസ്ബർഗിനുമെതിരെ പ്രീസീസൺ ഗെയിമുകൾ അവശേഷിക്കുന്നുണ്ട്.
ഡാർവിൻ നൂനെസ് എന്ന ഫുട്ബോൾ പ്രതിഭയുടെ കഴിവുകളെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇന്നലത്തെ ലിവർപൂൾ മത്സരത്തിലേക്ക് കണ്ണോടിച്ചാൽ മതിയാവും. പ്രീ സീസണിൽ ആദ്യ മത്സരങ്ങളിൽ തനിക്ക് നേരെർ ഉയർന്ന വിമര്ശനങ്ങൾക്ക് തക്ക മറുപടി നൽകുന്ന പ്രകടനമാണ് സ്ട്രൈക്കർ പുറത്തെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ക്രിസ്റ്റൽ പാലസിനുമെതിരെ പ്രീ സീസൺ മത്സരങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയ താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
Time to enjoy @Darwinn99's first-ever hat-trick for the Reds ⚽⚽⚽ pic.twitter.com/vztvgVwHzx
— Liverpool FC (@LFC) July 21, 2022
ചില ആരാധകർ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ “ഫ്ലോപ്പ്” എന്ന് മുദ്രകുത്തി.തന്റെ വിമർശകർക്ക് ലീപ്സിഗിനെതിരെ ക്ലിനിക്കൽ ഡിസ്പ്ലേയിലൂടെ ഉറുഗ്വേൻ മികച്ച മറുപടി നൽകി.”ഈ ചർച്ചകളെല്ലാം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണ്” മത്സര ശേഷം നുനസിന്റെ പ്രകടനത്തെ ക്കുറിച്ച് മാധ്യമപ്രവർത്തകരോട് ലിവർപൂൾ ബോസ് യുർഗൻ ക്ലോപ്പ്പറഞ്ഞു.
Goal MACHINE. @Darwinn99 pic.twitter.com/1zgEYphM7Y
— The Anfield Talk (@TheAnfieldTalk) July 18, 2022