റെഡ് ഡെവിൾസ് എറിക് ടെൻ ഹാഗിനെ അവരുടെ പുതിയ മാനേജരായി നിയമിച്ചിരിക്കുകയാണ്. ഡച്ച് തന്ത്രഞ്ജന് ഓൾഡ് ട്രാഫൊഡിൽ വലിയ ദൗത്യമാണ് ചെയ്തു തീർക്കാനുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിനെ പുനർനിർമ്മിക്കാനും അടുത്ത സീസൺ മുതൽ ട്രോഫികൾക്കായി വീണ്ടും മത്സരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇപ്പോൾ ആ ലക്ഷ്യം നേടുന്നതിനായി സൂപ്പർസ്റ്റാർ കളിക്കാരെ ടീമിലേക്ക് ചേർക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്.അവരുടെ പട്ടികയിൽ ഒന്നാമതുള്ള താരം ബെൻഫിക്കയുടെ ഉറുഗ്വേൻ യുവ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസാണ്.എഎസ് പറയുന്നതനുസരിച്ച് ഈ സീസണിന്റെ അവസാനത്തിൽ ഡാർവിൻ ന്യൂനെസിന്റെ സേവനം ഏറ്റെടുക്കാൻ താൽപ്പര്യമുള്ള ടീമുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബെൻഫിക്കയുമായുള്ള നിലവിലെ കരാറിൽ ഉറുഗ്വേൻ സ്‌ട്രൈക്കറിന് ഇനിയും ഒരു വർഷം ബാക്കിയുണ്ട്. എന്നാൽ അടുത്ത സീസണിൽ അദ്ദേഹത്തെ പിന്തുടരുന്ന നിരവധി ടീമുകൾ ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നു.
22-കാരൻ തന്റെ ഗോളടി മികവ് കൊണ്ട് യൂറോപ്പിലെമ്പാടുമുള്ള നിരവധി ടീമുകളെ ആകർഷിച്ചു, ആവശ്യപ്പെടുന്ന വില നിറവേറ്റിയാൽ അവനെ വിൽക്കാൻ ബെൻഫിക്ക തയ്യാറാണ്. പോർച്ചുഗീസ് ക്ലബ് തങ്ങളുടെ താരത്തിന് വേണ്ടി 130 മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നതെന്നും എന്നാൽ അത് 100 മില്യൺ യൂറോ വരെയാകുമെന്നും മനസ്സിലാക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഉറുഗ്വേ സൂപ്പർ താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിൽ നിൽക്കുന്നത്.അടുത്ത സീസണിൽ തന്റെ ടീമിന്റെ കേന്ദ്രബിന്ദുവാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിനാൽ പുതിയ മാനേജർ എറിക് ടെൻ ഹാഗ് സ്ട്രൈക്കറെ സ്വന്തമാക്കൻ ക്ലബിനോട് നേരിട്ട് ആവശ്യപ്പെട്ടതായി മനസ്സിലാക്കുന്നു.
Manchester United want Darwin Nunez to spearhead their rebuild process, according to the Telegraph 👀 pic.twitter.com/tQqJttGhbu
— GOAL (@goal) April 22, 2022
ഈ സീസണിൽ ഡാർവിൻ ന്യൂനസ് സെൻസേഷണൽ ആയിരുന്നു. ബെൻഫിക്കയ്ക്ക് വേണ്ടി 39 മത്സരങ്ങളിൽ നിന്നായി 37 ഗോളുകൾ 22-കാരൻ നേടിയിട്ടുണ്ട്. എറിക് ടെൻ ഹാഗിന്റെ അജാക്‌സിനെ മത്സരത്തിൽ നിന്ന് പുറത്താക്കിയ ഗോൾ ഉൾപ്പെടെ ചാമ്പ്യൻസ് ലീഗ് സീസണിൽ ഈ യുവതാരം ആറ് തവണ വലകുലുക്കി. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവയാണ് മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ലാലിഗയിൽ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ഡാർവിൻ നൂനെസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ബയേൺ മ്യൂണിക്കും പിഎസ്ജിയും മുന്നേറ്റത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.