വിയന്നയിലെ ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രിയ ഇറ്റലിയെ പരാജയപ്പെടുത്തി.ഓസ്ട്രിയ 2-0 ത്തിന് സ്വന്തം ആരാധകർക്ക് മുന്നിൽ വിജയം നേടി.മത്സരത്തിൽ മികച്ച ആക്രമണ ഫുട്ബാൾ ആണ് ഇരു ടീമുകളും കാഴ്ച വെച്ചതെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിച്ചതോടെ വിജയം ഓസ്ട്രിയയുടെ കൈകളിലെത്തി.
ബൊനൂച്ചി, വെറാറ്റി, ഡി ലോറെൻസോ, ഡോണാരുമ്മ, അസെർബി, പൊളിറ്റാനോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇറ്റലിയുടെ ആദ്യ ഇലവനിൽ കളിച്ചു. അർനൗട്ടോവിക്, സാബിറ്റ്സർ, അലബ തുടങ്ങിയ വമ്പൻ താരങ്ങളും ഓസ്ട്രിയയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. കളിയുടെ ആറാം മിനിറ്റിൽ മധ്യനിര താരം സാവർ ഷ്ലാഗർ ഓസ്ട്രിയക്ക് ആദ്യ ലീഡ് നൽകി. അർനൗട്ടോവിച്ചിന്റെ ഒരു അസിസ്റ്റിൽ ആണ് ഷ്ലാഗർ ഗോൾ നേടിയത് .
പിന്നീട് കളിയുടെ 35-ാം മിനിറ്റിൽ ഡേവിഡ് അലബ ഒരു ഫ്രീകിക്ക് നേരിട്ടുള്ള ഗോളാക്കി മാറ്റി. ഡേവിഡ് അലബയുടെ ഇടതുകാലുള്ള ഫ്രീ കിക്ക് ഡോണാരുമ്മയെ മറികടന്ന് മുകളിലെ മൂലയിലേക്ക് വളഞ്ഞു. അലാബയുടെ മനോഹരമായ റോക്കറ്റ് ഫ്രീകിക്ക് ഗോളായിരുന്നു ഓസ്ട്രിയ-ഇറ്റലി മത്സരത്തിലെ ഹൈലൈറ്റ്. റയൽ മാഡ്രിഡ് താരം ഗോൾ നേടിയതോടെ ഇറ്റലിക്കെതിരെ ഓസ്ട്രിയയുടെ ലീഡ് 2-0 ആയി ഉയർന്നു.
David Alaba's goal against Italy yesterday. It's an absolute stunning rocket into the top corner!!
— Tamoghna (@ReyesDeUniverso) November 21, 2022
We need to see more of Alaba taking direct freekicks outside the box. #RealMadrid pic.twitter.com/SkuOZKRX7q
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഓസ്ട്രിയ ഉയർത്തിയ ലീഡ് തകർക്കാൻ ഇറ്റലിക്ക് കഴിയാതെ വന്നതോടെ അവസാന വിസിലിൽ ഓസ്ട്രിയ 2-0ന് മുന്നിലായിരുന്നു. 1960 ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രിയ ഇറ്റലിക്കെതിരെ ഒരു മത്സരത്തിൽ ജയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാർക്കെതിരായ സന്തോഷകരമായ വിജയത്തിന്റെ പിൻബലത്തിൽ ഓസ്ട്രിയ 2022 കാമ്പെയ്ൻ പൂർത്തിയാക്കി.