സ്പാനിഷ് ഇതിഹാസതാരം ഡേവിഡ്ഹിയ ലാലിഗയിലേക്ക്| David De Gea

നീണ്ട 12 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ വീണ്ടും ലാലീഗയിലേക്ക് തിരിച്ചെത്തുന്നു. ലാലിഗ ക്ലബ് റിയൽ ബെറ്റിസുമായി താരം ചർച്ച നടത്തിയതായും ഉടനെ തന്നെ ഈ സൈനിങ്‌ നടക്കുമെന്നാണ് റിപോർട്ടുകൾ. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 415 മത്സരങ്ങൾ കളിച്ച ഡി ഗിയ കഴിഞ്ഞ ഒരു പാട് വര്ഷങ്ങളായി അവരുടെ ഫസ്റ്റ് ചോയ്‌സ് ഗോൾ കീപ്പറായിരുന്നു.

എന്നാൽ എറിക്ക് ടെൻ ഹാഗിന്റെ ഗുഡ് ബുക്കിൽ നിന്നും പുറത്തായ താരവുമായി മാഞ്ചസ്റ്റർ കരാർ അവസാനിപ്പിക്കുകയിരുന്നു. ഫ്രീ ഏജന്റ് ആയ ഡി ഗിയയ്ക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ നീക്കങ്ങളൊന്നും നടന്നിരുന്നില്ല. ഫ്രീ ഏജന്റ്റ് ആയതിനാൽ തന്നെ ട്രാൻസ്ഫർ വിൻഡോ അടച്ചാലും കൂടുമാറ്റം നടത്താമെന്നുള്ളതിനാലാണ് താരം ഇപ്പോൾ ലാലിഗ ക്ലബ് റിയൽ ബെറ്റിസുമായി ചർച്ചകൾ പൂർത്തിയാക്കിയത്.

റിയൽ ബെറ്റിസിലേക്ക് താരം പോയാൽ 12 വർഷങ്ങൾക്ക് ശേഷം താരം ലാലീഗയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലാലിഗ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് താരം 2011 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. അതിനാൽ താരം വീണ്ടും ലാലിഗയിലേക്ക് മടങ്ങുമ്പോൾ തന്റെ പഴയ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയും താരത്തിന് കളിക്കേണ്ടി വരും.

ചിലിയൻ പരിശീലകൻ മാനുവൽ പെല്ലെഗ്രിനി പരിശീലിപ്പിക്കുന്ന ടീമാണ് റിയൽ ബെറ്റിസ്‌. നിലവിൽ ലാലിഗയിൽ പത്താം സ്ഥാനത്താണ് ബെറ്റിസ്‌. യൂറോപ്പ ലീഗിലും ബെറ്റിസ്‌ കളിക്കുന്നുണ്ട്. ക്ലോഡിയോ ബ്രാവോ, റൂയി സിൽവ എന്നീ ഗോൾ കീപ്പർമാരുള്ള ബെറ്റിസിൽ ഡി ഗിയയ്ക്ക് അവസരങ്ങൾക്ക് വേണ്ടിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

Rate this post