പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സിയും ഡേവിഡ് വില്ലയും ബാഴ്സലോണയിൽ മൂന്ന് സീസണുകൾ ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്.ട്രോഫികളും ഗോളുകളും നിറഞ്ഞ എക്കാലത്തെയും മികച്ച സമയം ആയിരുന്നു അത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ സ്പെയിനിന്റെ വിജയത്തെത്തുടർന്ന് വില്ല ബാഴ്സയിൽ ചേരുകയും കാറ്റലോണിയയിൽ ഉണ്ടായിരുന്ന കാലത്ത് എല്ലാ പ്രധാന ട്രോഫികളും നേടുകയും ചെയ്തു. 119 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 24 അസിസ്റ്റുകളും അദ്ദേഹം ബ്ലാഗ്രാനയ്ക്കായി നൽകി.അതിൽ മെസ്സിക്കൊപ്പം 103 മത്സരങ്ങൾ ഉൾപ്പെടുന്നു, ജോഡി 26 ഗോൾ പങ്കാളിത്തം ഒരുമിച്ച് രജിസ്റ്റർ ചെയ്തു.അർജന്റീന ഐക്കണുമായി പിച്ച് പങ്കിടുന്നത് എങ്ങനെയായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“മൂന്ന് വർഷത്തിനുള്ളിൽ ഞാൻ 50 ഗോളിനടുത്ത് സ്കോർ ചെയ്തു, മിക്കവാറും എല്ലാം ലിയോ മെസ്സിയുടെ സംഭാവനയാണ്. ലിയോ മെസ്സി നിങ്ങളുടെ അരികിലായിരിക്കുമ്പോൾ അതൊരു അനുഗ്രഹമാണ്. പലപ്പോഴും കാര്യങ്ങൾ സങ്കീർണ്ണമാകുമ്പോൾ അവൻ ഒരു പരിഹാരവുമായി വരും”.2013 ൽ വില്ല ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു.അതിനുശേഷം അദ്ദേഹം അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലേ ക്ലബ്ബുകളിൽ കളിച്ചു.
🗣️ David Villa: “I scored close to 50 goals in three years, almost all of them thanks to a contribution from Leo Messi.” pic.twitter.com/J24qnxBR38
— Barça Worldwide (@BarcaWorldwide) April 22, 2023
2020 ഫെബ്രുവരിയിൽ വിരമിച്ച 41 കാരൻ ഇപ്പോൾ ഒഡീഷ എഫ്സിയുടെ ഗ്ലോബൽ സ്പോർട്സ് ഡയറക്ടറായി പ്രവർത്തിക്കുന്നു.അതേസമയം, പിഎസ്ജിയിലെ തന്റെ ഭാവി തുലാസിൽ തൂങ്ങിക്കിടക്കുന്ന മെസ്സി തന്റെ കളിജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. സീസണിന്റെ അവസാനത്തോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കും.എന്നാൽ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് ചർച്ചയായതോടെ പാർക് ഡെസ് പ്രിൻസസിലെ കരാർ നീട്ടാൻ അദ്ദേഹം തയ്യാറായില്ല.