ബോക്സിന് പുറത്ത് നിന്ന് ഗോളുകൾ നേടുന്നതിനിൽ മിടുക്കനാണ് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിൻ. ഇന്നലെ ലീഡ്സ് യൂണൈറ്റഡിനെതിരെ നേടിയ ഗോളോടെ ബോക്സിനു പുറത്തു നിന്നും ഗോളുകൾ നേടുന്നതിൽ ഏറ്റവും മികച്ചവൻ എന്ന് കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ബെൽജിയൻ വീണ്ടും തെളിയിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യമായി വിഷമിക്കാത്ത ഒരു മത്സരമായിരുന്നു ലീഡ്സിനെതിരെ. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ഏഴു ഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്.വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി, രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ നാല് പോയിന്റ് മുന്നിലാണ്.
62-ാം മിനിറ്റിലാണ് ഇൽകെ ഗുണ്ടോഗൻ ഇടതുവിങ്ങിൽ നിന്ന് ബെൽജിയം മധ്യനിര താരത്തിന് പാസ് കൊടുക്കുന്നത്, ഡി ബ്രൂയ്ൻ രണ്ട് മൃദു സ്പർശനങ്ങൾ പന്തിൽ നടത്തിയ ശേഷം ഗോൾ പോസ്റ്റിലേക്ക് ഒന്ന് നോക്കി വലം കാൽ കൊണ്ടുള്ള ശക്തമായ ഷോട്ട് ലീഡ്സ് കീപ്പർ ഇല്ലാൻ മെസ്ലിയറിനെ കീഴ്പെടുത്തി വലയിൽ കയറി. ലീഡ്സ് കീപ്പര്ക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.
Too much space to leave for Kevin De Bruyne 🚀pic.twitter.com/c91y8iyqzu
— GOAL (@goal) December 15, 2021
ഡി ബ്രുയിൻ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി.ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, റിയാദ് മഹ്റസ്, ജോൺ സ്റ്റോൺസ്, നഥാൻ എകെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.65 ശതമാനം പന്ത് കൈവശം വച്ച സിറ്റി കളിയിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയും ലക്ഷ്യത്തിലേക്ക് 15 ഷോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ ലീഡ്സിന് മൂന്ന് ഷോട്ടുകൾ മാത്രമാണ് അടിക്കാൻ കഴിഞ്ഞത്.കർക്കശവും അച്ചടക്കമുള്ളതുമായ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം ലീഡ്സ് ഫോർവേഡുകളെ നിസ്സഹായരാക്കി.ഡിസംബർ 19ന് സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് മാൻ സിറ്റിയുടെ അടുത്ത മത്സരം.