ഒരു കപ്പ്‌ പോലുമില്ലാത്തവർ ഫൈനലിനു മുന്നേ പുറത്താക്കി, ഡി ബ്രൂയ്നെയെ കുറിച്ചും പോർച്ചുഗീസ് പരിശീലകൻ

ലോക ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുള്ള പോർച്ചുഗീസ് തന്ത്രഞ്ജനായ ജോസെ മോറിഞ്ഞോ യൂറോപ്പ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച പരിശീലകൻ കൂടിയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസികൊപ്പം പ്രീമിയർ ലീഗിന്റെ കിരീടങ്ങൾ നേടിയിട്ടുള്ള ജോസെ മൗറീഞ്ഞോ നിരവധി സൂപ്പർ താരങ്ങളെ തന്റെ ടീമിൽ നിന്നും പുറത്താക്കിയതിന് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

ജോസെ മൗറീഞ്ഞോ ചെൽസിയിലായിരിക്കുമ്പോൾ ടീം വിട്ടുപോയ താരങ്ങളിൽ മുഹമ്മദ് സലാ, കെവിൻ ഡി ബ്രൂയ്നെ തുടങ്ങിയ താരങ്ങളുണ്ട്. ഡി ബ്രൂയ്നെയെ ചെൽസിയിൽ നിന്നും വിറ്റഴിച്ച തീരുമാനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മൗറീഞ്ഞോ. ഒരു ടീം ആവുമ്പോൾ താരങ്ങൾ വരികയും പോവുകയും ചെയ്യുമെന്നും പക്ഷേ ആ താരങ്ങളുടെ കരിയർ ഇപ്പോൾ ശോഭിച്ചിട്ടുണ്ടെന്നും മൗറീഞ്ഞോ പറഞ്ഞു.

“ചെൽസി ടീമിൽ ടീമിൽ നിന്ന് വിട്ടു പോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താരങ്ങൾ പോകും പുതിയ താരങ്ങൾ വരും. ഇവരെല്ലാം അന്ന് അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ കഴിയാത്ത യുവ താരങ്ങൾ ആയിരുന്നു. ഇവരുടെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് പിന്നീട് ഇവരുടെ കരിയർ സാക്ഷ്യപ്പെടുത്തി, പക്ഷെ അത് എന്നെ മോശമാക്കുന്നില്ല. ആളുകൾ ഞാൻ അവരെ പുറത്താക്കി എന്നെല്ലാം പറയും പക്ഷേ അത് അങ്ങനെയല്ല.” – ജോസെ മൗറീഞ്ഞോ പറഞ്ഞു.

കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിൽ നിന്നും തന്നെ പുറത്താക്കിയതിനെ കുറിച്ചും മൗറീഞ്ഞോ സംസാരിച്ചു. ” ടോട്ടനം ഹോട്സ്പർ ഒരു ട്രോഫി പോലുമില്ലാത്ത ക്ലബ്ബാണ്, എന്നിട്ടാണ് അവർ എന്നെ ഒരു ഫൈനൽ മത്സരത്തിന് മുൻപ് പുറത്താക്കിയത്.” – മൗറീഞ്ഞോ പറഞ്ഞു. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ പരിശീലകനാണ് പോർച്ചുഗീസുകാരൻ.

2/5 - (3 votes)