ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക.ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ക്വാർട്ടർ ഫൈനലിൽ എത്തിയതെങ്കിൽ അമേരിക്കയെ പരാജയപ്പെടുത്തി കൊണ്ടാണ് ഹോളണ്ട് വരുന്നത്.
ഒരുപിടി സൂപ്പർ താരങ്ങൾ ഉള്ള ടീമാണ് ഹോളണ്ട്.അതുകൊണ്ടുതന്നെ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷേ എതിരാളികൾക്കനുസരിച്ച് ലയണൽ സ്ക്കലോനി തന്ത്രങ്ങൾ ഒരുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സിക്കും സംഘത്തിനും ഡച്ച് പടയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
ഈ മത്സരത്തിന് അർജന്റീന ഏത് രൂപത്തിലായിരിക്കും ഇറങ്ങുക എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. സൂപ്പർ താരമായ റോഡ്രിഗോ ഡി പോളിന് പരിക്കിന്റെ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ ഏറ്റവും ഒടുവിൽ അദ്ദേഹം തനിച്ചാണ് പരിശീലനം നടത്തിയിട്ടുള്ളത്.കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.പക്ഷേ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
നിലവിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡി പോളിന്റെ സ്ഥാനത്ത് പരേഡസായിരിക്കും സ്ഥാനം കണ്ടെത്തുക. മറ്റൊരു സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്.ആദ്യ ഇലവനിൽ അദ്ദേഹം മടങ്ങിയെത്തിയേക്കും. അർജന്റീനയുടെ ഒരു സാധ്യത ഇലവൻ ഇങ്ങനെയാണ്.
Ángel Di María trains with Argentina team, eleven players from training. https://t.co/W1yRhWOHEr pic.twitter.com/kSO0D9gC57
— Roy Nemer (@RoyNemer) December 7, 2022
നഹുവെൽ മൊളീന,മാർക്കോസ് അക്കൂന,ലൗറ്ററോ മാർട്ടിനസ് എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നത് തന്നെയാണ് ഇന്നലത്തെ പരിശീലനങ്ങൾ വ്യക്തമാവുന്നത്.എന്നാൽ കൂടുതൽ പരിശീലന സെഷനുകൾക്ക് ശേഷമായിരിക്കും ഒരു അന്തിമ ഇലവൻ പരിശീലകൻ തീരുമാനിക്കുക.
അര്ജന്റീന സാധ്യത ഇലവൻ : എമിലിയാനോ മാർട്ടിനെസ്; മോണ്ടിയേൽ, റൊമേറോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ ,മാക് അലിസ്റ്റർ,പരേഡസ്, എൻസോ, മെസ്സി ,ഡി മരിയ, അൽവാരസ്