പ്രിയപ്പെട്ടവരെ.. നിങ്ങളുടെ സ്വീകരണത്തിന് നന്ദി : ലയണൽ മെസ്സിയുടെ പുതിയ സന്ദേശം

ഖത്തർ വേൾഡ് കപ്പ് ജേതാവായ ലയണൽ മെസ്സി ഹോളിഡേ ആഘോഷത്തിന് ശേഷം തന്റെ ക്ലബ്ബായ പിഎസ്ജിയിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. വലിയ വരവേൽപ്പാണ് ലയണൽ മെസ്സിക്ക് പിഎസ്ജി താരങ്ങളും കോച്ചിംഗ് സ്റ്റാഫും നൽകിയിട്ടുള്ളത്. മെസ്സിയെ ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ട് പിഎസ്ജി സഹതാരങ്ങൾ ആദരിക്കുകയായിരുന്നു. കൂടാതെ ഒരു ചെറിയ പുരസ്കാരവും ആദരപൂർവ്വം മെസ്സിക്ക് സമ്മാനിച്ചു.

ഈ ബഹുമതികൾ ലഭിച്ചതിനുശേഷം ലയണൽ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പിഎസ്ജിയിൽ തിരികെ എത്താനായതിൽ താൻ ഹാപ്പിയാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മാത്രമല്ല തനിക്ക് തന്റെ സഹതാരങ്ങൾ നൽകിയ സ്വീകരണത്തിന് വളരെയധികം നന്ദിയുണ്ടെന്നും ലയണൽ മെസ്സി ഇപ്പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ ഇവിടേക്ക് തിരിച്ചെത്താനായതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. എന്റെ സഹതാരങ്ങളിൽ നിന്നും കോച്ചിംഗ് സ്റ്റാഫിൽ നിന്നും എനിക്ക് ലഭിച്ച സ്വീകരണത്തിനും വരവേൽപ്പിനും ഞാൻ നന്ദി പറയുന്നു. വരുന്ന വെല്ലുവിളികൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഞാൻ ഉടനെ ആരംഭിക്കും.ഈ സീസണിലെ പിഎസ്ജിയുടെ ലക്ഷ്യങ്ങളിലാണ് ഇനി ശ്രദ്ധ പതിപ്പിക്കുക ‘ ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി അൽഭുതാവഹമായ പ്രകടനമാണ് മെസ്സി പുറത്തെടുത്തിരുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.പലപ്പോഴും അർജന്റീനയെ മുന്നോട്ടു നയിച്ചിരുന്നത് ലയണൽ മെസ്സിയുടെ മികവും പോരാട്ടവീര്യവുമായിരുന്നു.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടിയും മികച്ച ഒരു തുടക്കം ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുണ്ട്. 13 ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 10 അസിസ്റ്റുകളും ഈ സൂപ്പർ താരം നേടിയിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗിലാണ് മെസ്സിയെ ഏറ്റവും വലിയ വെല്ലുവിളി കാത്തിരിക്കുന്നത്.പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ കരുത്തരായ ബയേൺ ആണ്.

Rate this post
Lionel MessiPsg