മുൻ സ്പെയിൻ ഇന്റർനാഷണൽ ഫോർവേഡ് ഡീഗോ കോസ്റ്റ ജന്മനാട്ടിലെത്തി അഞ്ച് മാസത്തിന് ശേഷം ബ്രസീലിയൻ ചാമ്പ്യൻ അത്ലറ്റിക്കോ മിനെറോ വിട്ടു. ബ്രസീലിൽ ജനിച്ച കോസ്റ്റ 2021 ഓഗസ്റ്റിൽ അത്ലറ്റിക്കോയിലേക്ക് മാറുന്നതിന് മുമ്പ് തന്റെ സീനിയർ പ്രൊഫഷണൽ കരിയർ മുഴുവൻ യൂറോപ്പിൽ ചെലവഴിച്ചിരുന്നു. സ്പാനിഷ് ദേശീയ ടീമിന് കളിക്കുന്നതിനു മുൻപ് മുമ്പ് 2013 ൽ സൗഹൃദ മത്സരങ്ങളിൽ ബ്രസീലിന് വേണ്ടി കളിച്ചിട്ടുണ്ട്.
“ഇന്ന് ഞാൻ ഔദ്യോഗികമായി അത്ലറ്റിക്കോ വിടുകയാണ്. ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച ഊഷ്മളമായ പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാ ആരാധകരോടും നന്ദി അറിയിക്കുന്നു,” കോസ്റ്റ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.ഈ വർഷം അവസാനം വരെയായിരുന്നു കോസ്റ്റയുടെ കരാർ.താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. താരം ഈ മാസം തന്നെ ലണ്ടൻ ക്ലബ്ബ് ആഴ്സണലുമായി കരാർ ഒപ്പിട്ടേക്കും എന്നാണ് സൂചനകൾ. നേരത്തെ അത്ലറ്റികോ മാഡ്രിഡ്, ചെൽസി ടീമുകൾക്ക് വേണ്ടിയും കളിച്ച കോസ്റ്റ മികച്ചൊരു ഗോൾ സ്കോറർ കൂടിയാണ്.
2006-ൽ 17-ാം വയസ്സിൽ പോർച്ചുഗീസ് ടീമായ ബ്രാഗയിലേക്ക് മാറിയ കോസ്റ്റ സ്വന്തം നാട്ടിൽ സീനിയർ ഫുട്ബോൾ കളിച്ചിരുന്നില്ല.”എന്റെ ബാല്യകാല സ്വപ്നത്തിന്റെ ഭാഗമായതിന് നന്ദി: ബ്രസീലിയൻ ഫുട്ബോളിൽ കളിക്കാനും ട്രോഫികൾ നേടാനും,” ബ്രസീലിയൻ സീരി എ ട്രോഫി കൈവശം വച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം കോസ്റ്റ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. അരനൂറ്റാണ്ടിനിടെ ക്ലബ്ബിന്റെ ആദ്യ കിരീടമാണിത്.ക്ലബ്ബിനായി 19 മത്സരങ്ങൾ കളിച്ച കോസ്റ്റ അഞ്ച് ഗോളുകൾ നേടിയതായും രണ്ട് അസിസ്റ്റുകൾ നൽകി.
കോസ്റ്റ സാവോപോളോയിലെ ഭീമൻ കൊറിന്ത്യൻസിലേക്ക് പോവുമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .എന്നാൽ 35 കാരൻ യുറിപ്പോലെക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിൽ തന്നെയാണ്.കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം സ്പെയിനിന്റെ ലാ ലിഗയിൽ രണ്ടുതവണ വിജയിക്കുകയും ചെൽസിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് രണ്ടുതവണ ഉയർത്തുകയും ചെയ്തു.സ്പെയിനിനായി രണ്ട് ലോകകപ്പുകൾ കളിച്ച അദ്ദേഹം 2014 ൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി.