ലാലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ബാഴ്സലോണ സ്‌ക്വാഡ് പ്രഖ്യാപിച്ചു.
ബാഴ്സലോണയുടെ നിർണായക മത്സരത്തിൽ സൂപ്പർതാരം ഡിയോങ് തിരിച്ചെത്തി. മോശം പ്രകടനം നടത്തുന്ന ബാഴ്സലോണയ്ക്ക് ഡിയോങ്ങിന്റെ തിരിച്ചുവരവ് ആശ്വാസമാവും.ഉസ്മാൻ ടെമ്പെലെ പരിശീലനം തുടങ്ങിയെങ്കിലും സ്കോഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഉസ്മാൻ ടെമ്പെലെ തിരിച്ചെത്താൻ കഴിയുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷ.
ലാലിഗയിൽ ഇന്ന് ഒസാസുന ആണ് ബാഴ്സലോണയുടെ എതിരാളികൾ.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പരിക്കേറ്റ പുറത്തിരുന്ന് ആൻസു ഫാറ്റിയും സ്‌ക്വാഡിൽ ഇടം നേടി, പരിക്കേറ്റ ഗ്രീസ്മാൻ ഇനി ഈ സീസണിൽ ലാലീഗയിൽ പങ്കെടുക്കില്ല. ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടും റയൽമാഡ്രിഡ് ജയിച്ചാൽ ലാലീഗ ചാമ്പ്യന്മാർ ആവും. ബാഴ്സലോണയുടെ ലീഗ് ഭാവി ഇനി റയൽമാഡ്രിഡ് തോൽവിയിൽ മാത്രമേയുള്ളൂ. ഇരുടീമുകൾക്കും ഈ രണ്ടു വീതം മത്സരങ്ങളാണ് ഇനി കളിക്കാൻ ഉള്ളത്.
മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡ് കൊറോണ പ്രതിസന്ധിക്ക് ശേഷം കളിച്ച 9 മത്സരങ്ങളിലും വിജയിച്ചാണ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്, ബാഴ്സലോണയാവട്ടെ 9 മത്സരങ്ങളിൽ മൂന്ന് സമനിലയും 6 വിജയവും മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.