ബയേണിനെതിരെയുള്ള വമ്പൻ തോൽവിക്ക് പിന്നാലെ തുറന്നു പറച്ചിലുകളുമായി ബാഴ്സ മധ്യനിര താരം ഡിജോംഗ്. തോൽവിക്ക് പിന്നാലെ താരം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് കൂടുതൽ സംസാരിച്ചത്. ബാഴ്സയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കേണ്ടതുണ്ടെന്നുമാണ് ഡിജോംഗ് അറിയിച്ചത്.
” ഞങ്ങളുടെ ടീമിനകത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നാണ് ഈ തോൽവിയോടെ തെളിഞ്ഞത്. ടീമിനകത്ത് ഒരുപാട് മാറ്റങ്ങൾ ആവിശ്യമാണ് എന്നും ഇതിലൂടെ തെളിഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഇത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ് എന്നറിയാം. അവരുടെ കാര്യത്തിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ചിന്തിക്കുന്നിടത്തോളം ബാഴ്സയിൽ കാതലായ മാറ്റങ്ങൾ ആവിശ്യമാണ് ” ഡി ജോംഗ് തുടർന്നു.
” ബയേണിനെ തോൽപ്പിക്കാനാവുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ആദ്യത്തെ 15-20 മിനുറ്റിനിടെ ഞങ്ങൾക്ക് അതിന് സാധിക്കുമായിരുന്നു. ആ സമയത്ത് 1-1 സമനിലയിൽ ആയിരുന്നു മത്സരം. മാത്രമല്ല രണ്ട് ഓപ്പൺ ചാൻസുകൾ ലഭിക്കുകയും ചെയ്തു. പക്ഷെ അവിടെ പിഴച്ചു. പക്ഷെ അത് മുതലെടുത്തിരുന്നുവെങ്കിൽ ഞങ്ങൾക്ക് വിജയസാധ്യത ഉണ്ടായിരുന്നു. പക്ഷെ അവർ ഞങ്ങളെക്കാൾ മികച്ചവർ ആയിരുന്നു. പക്ഷെ ടാലന്റിന്റെ കാര്യത്തിൽ ഞങ്ങളെക്കാൾ ഒരുപാട് മുന്നിൽ ആണെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ അവർ നന്നായി കഠിനാദ്ധ്യാനം ചെയ്തിരുന്നു എന്ന് വ്യക്തമാണ്. തീർച്ചയായും ഇത് ക്ലബിനും എനിക്കും വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് ഇത്. എത്രയോ മികച്ച പ്രകടനമാണ് ഞങ്ങളിൽ നിന്നും ഏവരും പ്രതീക്ഷിക്കുന്നത്. പക്ഷെ ഈയൊരു കാര്യത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും ചിന്തിക്കുന്നില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. തീർച്ചയായും ഞങ്ങൾ വിജയം അർഹിച്ചതായിരുന്നു ” ഡിജോംഗ് പറഞ്ഞു.