പത്തു പേരായി ചുരുങ്ങിയിട്ടും എംബാപ്പയുടെ ഗോളിൽ വിജയവുമായി പിഎസ്ജി : ഹാലണ്ടിന്റെ മികവിൽ ജയവുമായി സിറ്റി

ലീഗ് 1 ൽ വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ തന്നെ തകർപ്പൻ ജയവുമായി പാരീസ് സെന്റ് ജെർമെയ്‌ൻ. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്ട്രാസ്‌ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. കുവേൾഡ് കപ്പിലെ ഗോൾ സ്‌കോറിംഗ് പാരിസിലും തുടർന്ന സൂപ്പർ എംബാപ്പയായും മാർക്വിനോസുമാണ് പാരീസിന്റെ ഗോളുകൾ നേടിയത്.

സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ചൂറി ടൈമിൽ എംബപ്പേ പെനാൽറ്റിയിൽ നിന്നാണ് വിജയ ഗോൾ നേടിയത്. 62 ആം മിനുട്ടിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് പിഎ സ്ജി വിജയം നേടിയത്.14 മിനിറ്റിന് ശേഷം നെയ്മറുടെ ക്രോസിൽ തലവെച്ച് മാർക്വിനോസ് പാരിസിനെ മുന്നിലെത്തിച്ചു.51-ാം മിനിറ്റിൽ അഡ്രിയൻ തോമസന്റെ ക്രോസ് അറിയാതെ സ്വന്തം വലയിലാക്കി മാർക്വിനോസ് തന്നെ സ്ട്രാസ്‌ബർഗിനു സമനില നേടിക്കൊടുത്തു.

രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ബുക്കിംഗുകൾ നെനേടിയ നെയ്മർ 62-ാം മിനിറ്റിൽ പാർക് ഡെസ് പ്രിൻസസിൽ നിന്നും തന്റെ ആദ്യ ചുവപ്പ് കാർഡ് വാങ്ങി.ആദ്യത്തേത് ഒരു ഫൗളിനും രണ്ടാമത്തേത് ഒരു മിനിറ്റിന് ശേഷം ഡൈവിംഗിനും ആയിരുന്നു.44 പോയിന്റുമായി PSG ഒന്നാം സ്ഥാനത്താണ്,19-ാം സ്ഥാനത്താണ് സ്ട്രാസ്ബർഗ്.

ഇംഗ്ലീഷ് `പ്രീമിയർ ലീഗിൽ എലൻഡ് റോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. വിഞ്ജായതോടെ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. സിറ്റിക്കായി ഏർലിങ് ഹാലാൻഡ് രണ്ടു ഗോളുകൾ നേടി.ആദ്യ പകുതിയിൽ മാൻ സിറ്റി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയുടെ അവസാനത്തിൽ റോഡ്‌റിയിലൂടെയാണ് സിറ്റി മുന്നിലെത്തിയത്.തന്റെ പിതാവ് ക്ലബ്ബിനായി കളിക്കുമ്പോൾ ലീഡ്സിൽ ജനിച്ച ഹാലൻഡ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.

ഗ്രീളിഷിന്റെ പസിൽ നിന്നായിരുന്നു നോർവീജിയന്റെ ഗോൾ . 64 ആം മിനുട്ടിൽ വീണ്ടും ഗ്രീലീഷിന്റെ അസ്സിസ്റ്റിൽ നിന്നും ഹാലാൻഡ് വലകുലുക്കി സ്കോർ 3 -0 ആക്കി ഉയർത്തി. 73 ആം മിനുട്ടിൽ പാസ്കൽ സ്ട്രൂയിക്ക് ലീഡ്‌സിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയം സിറ്റിയെ 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റിലേക്ക് ഉയർത്താൻ സഹായിച്ചു.. ആഴ്സണലിന്‌ അഞ്ചു പോയിന്റ് പിന്നിലാണ് സിറ്റി.

Rate this post