മെസ്സിയെ ആദരിച്ചിട്ടും മതിവരാതെ ഖത്തർ,താരത്തിന്റെ റൂം ഇനി മ്യൂസിയം! | Lionel Messi Argentina

ലയണൽ മെസ്സി തന്റെ കരിയറിൽ ഒരിക്കലും മറക്കാത്ത വേൾഡ് കപ്പാണ് ഈ കഴിഞ്ഞുപോയ ഖത്തർ വേൾഡ് കപ്പ്. വേൾഡ് കപ്പ് കിരീടനേട്ടത്തിന്റെ അഭാവത്തിൽ ഒരുപാട് വിമർശനങ്ങൾ മെസ്സിക്ക് തന്റെ കരിയറിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകാൻ ഖത്തറിൽ മെസ്സിക്ക് സാധിക്കുകയായിരുന്നു.മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ വീരനായകൻ.

ലയണൽ മെസ്സിയെയും സംഘത്തെയും വളരെയധികം ആദിത്യ മര്യാദയോടു കൂടിയായിരുന്നു ഖത്തർ സ്വീകരിച്ചിരുന്നത്. മെസ്സിക്കും അർജന്റീനക്കും വളരെയധികം ഉയർന്ന നിലവാരമുള്ള താമസ സൗകര്യങ്ങൾ ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു അർജന്റീനക്ക് വേണ്ടി താമസസൗകര്യം ഉണ്ടായിരുന്നത്. മികച്ച പരിചരണത്തിന് ഖത്തറിനെ ചില താരങ്ങൾ പ്രശംസിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല കിരീടം നേടിയതോടുകൂടി ഖത്തർ ലയണൽ മെസ്സിയെ ആദരിക്കുകയും ചെയ്തിരുന്നു. രാജാക്കന്മാർ ധരിക്കുന്ന ബിഷ്ത് എന്ന മേൽ വസ്ത്രം മെസ്സിയെ അണിയിച്ചു കൊണ്ടാണ് ഖത്തർ രാജാവ് തങ്ങളുടെ ആദരവ് അറിയിച്ചത്. ഇപ്പോഴത്തെ ലയണൽ മെസ്സിയോട് മറ്റൊരു രൂപത്തിലും ആദരവ് പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ ഉള്ളത്. ലയണൽ മെസ്സി താമസിച്ച റൂം മ്യൂസിയമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ യൂണിവേഴ്സിറ്റി അധികൃതർ.

അർജന്റീന ക്യാമ്പിലെ B201 എന്ന റൂമായിരുന്നു ലയണൽ മെസ്സി ഉപയോഗിച്ചിരുന്നത്.മെസ്സി മാത്രമായിരുന്നു ഈ റൂമിൽ ഉണ്ടായിരുന്നത്.അഗ്വേറോ വിരമിച്ചതോടു കൂടി മറ്റാരുമായും റൂം ഷെയർ ചെയ്യാൻ മെസ്സി തയ്യാറായിരുന്നില്ല.ഈ റൂമാണ് അധികൃതർ മ്യൂസിയമാക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരം ഇവിടെ താമസിച്ചു കൊണ്ടാണ് വേൾഡ് കപ്പ് കിരീടം നേടിയത് എന്ന ഓർമ്മക്ക് വേണ്ടിയാണ് ഈ റൂം ഇപ്പോൾ മ്യൂസിയം ആക്കുന്നത്.

ഇതോടെ കൂടുതൽ ആളുകളെ ഖത്തർ യൂണിവേഴ്സിറ്റിയിലേക്ക് ആകർഷിക്കാൻ അധികൃതർക്ക് സാധിക്കും. ലയണൽ മെസ്സി ഉപയോഗിച്ച് സാധനസാമഗ്രികൾ മ്യൂസിയത്തിൽ ഉണ്ടാവും. മാത്രമല്ല വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന താരങ്ങൾ ഒപ്പിട്ട ജഴ്സിയും ഇവിടെ പ്രദർശിപ്പിക്കും. ഏതായാലും മെസ്സിയെ സാധ്യമാകുന്ന എല്ലാ രൂപത്തിലും ആദരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഖത്തർ ഉള്ളത്.

Rate this post