നാല് വിദേശികൾ അറ്റാക്കിംഗ് പൊസിഷനിൽ അണിനിരന്നിട്ടും നോർത്ത് ഈസ്റ്റ് ബോക്സിൽ സമ്മർദ്ദം ചെലുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷനിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചുകൊണ്ട് തങ്ങളുടെ കാമ്പെയ്‌ൻ ഒരു പോസിറ്റീവ് നോട്ടിൽ ആരംഭിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലും പുറത്തും പ്രശ്‌നങ്ങളാൽ വലയുന്നതായി തോന്നുന്നു.ചില പ്രധാന കളിക്കാർക്ക് പരിക്കേറ്റതും സസ്‌പെൻഷൻ ലഭിച്ചതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ശനിയാഴ്ച ഹോം കാണികൾക്ക് മുന്നിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത്.ലീഗിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റിയോട് ബ്ലാസ്റ്റേഴ്‌സ് പരാജയെപ്പെട്ടിരുന്നു. നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയതും അർഹിച്ച പെനാൽറ്റി ലഭിക്കാതിരുന്നതും തിരിച്ചടിയായി.

നാല് വിദേശികളെ അറ്റാക്കിംഗ് പൊസിഷനിൽ വിന്യസിച്ചിട്ടും NEUFCയുടെ പ്രതിരോധത്തിൽ സമ്മർദ്ദം ചെലുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.അഡ്രിയാൻ ലൂണയ്ക്ക് മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ ടീം മാനേജ്‌മെന്റ് അടിയന്തര നടപടികൾ ആരംഭിക്കേണ്ടതുണ്ട്.വിദേശ സെൻട്രൽ ബാക്ക് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സിന്റെ ബാക്ക്‌ലൈൻ അത്ര കരുത്തുറ്റതായിരുന്നില്ല.

സിസസ്പെൻഷൻ മൂലം കളിക്കാതിരുന്ന മിലോസ് ഡ്രിൻസിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്റ്റേഴ്‌സ് പിൻനിരയിൽ വ്യക്തമായി കാണാമായിരുന്നു.മാച്ച് ഒഫീഷ്യൽസിന്റെ മോശം തീരുമാനങ്ങൾ ലീഗിന്റെ മൊത്തത്തിലുള്ള നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2.2/5 - (5 votes)
Kerala Blasters