കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ നേടിയത്.
2021 ലെ കോപ്പ അമേരിക്ക കിരീടത്തിൻ്റെ പ്രതിരോധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഇക്വഡോറിനെതിരെ ഒരു നല്ല പ്രകടനം ആവശ്യമാണെന്ന് ലയണൽ സ്‌കലോനിയുടെ അര്ജന്റീനക്ക് അറിയാമായിരുന്നു.ആദ്യ പകുതിയിൽ അർജൻ്റീനയ്ക്ക് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.26 മിനിറ്റിനുശേഷം ലിസാൻഡ്രോ മാർട്ടിനെസ് ഗോളിനായി ആദ്യ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിൻ്റെ ശ്രമം ഗോൾകീപ്പർ രക്ഷപ്പെടുത്തി.ഇടവേളയ്ക്ക് അഞ്ച് മിനിറ്റ് മുമ്പ്, ക്രിസ്റ്റ്യൻ റൊമേറോയുടെ സമർത്ഥമായ റിവേഴ്‌സ് പാസിൽ ഏഞ്ചൽ ഡി മരിയ മികച്ചൊരു ഫിനിഷിംഗിലൂടെ അർജന്റീനക്ക് ലീഡ് സമ്മാനിച്ചു.
തൊട്ടു പിന്നാലെ ഡി മരിയ ലീഡ് ഇരട്ടിയാക്കി എന്ന് തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിൽ ഏഞ്ചൽ ഡി മരിയയ്ക്ക് പകരം ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനെസിന് പകരം എൻസോ ഫെർണാണ്ടസും ടീമിലെത്തി.ജൂലിയൻ ആൽവാരസിനും ലിയാൻഡ്രോ പരേഡിനും പകരം ഏഞ്ചൽ കൊറിയയെയും നിക്കോളാസ് ഗോൺസാലസിനെയും സ്‌കലോനി കൊണ്ടുവന്നു.
Ángel Di María has been doing this for a long time 🍷
— B/R Football (@brfootball) June 10, 2024
Watch Argentina vs. Ecuador on Max or truTV 📺 pic.twitter.com/HfqHSI0Z4R
ഇക്വഡോറിർ സമനില ഗോളിന് അടുത്തെത്തിയെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.എന്നർ വലൻസിയയുടെ ഒരു ക്ലോസ്-റേഞ്ച് ഹെഡ്ഡർ ഗോളായി മാറിയില്ല.മത്സരം അവസാന 10 മിനിറ്റിലേക്ക് കടന്നപ്പോൾ ഇക്വഡോർ ആക്രമണം ശക്തമാക്കിയനെകിലും അര്ജന്റീന തുടർച്ചയായ നാലാം വിജയത്തിനായി ഉറച്ചുനിന്നു.വെള്ളിയാഴ്ച ഗ്വാട്ടിമാലയുമായി അർജൻ്റീന കളിക്കും.