തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ നേടിയ 3 -0 വിജയത്തിൽ രണ്ട് നിർണായക അസിസ്റ്റുകൾ നേടിയ ഡി മരിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ബൊളീവിയയ്ക്കെതിരെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിറങ്ങിയ ഡി മരിയയുടെ അർജന്റീനക്ക് വേണ്ടിയുള്ള അസിസ്റ്റുകളുടെ എണ്ണം 26 ആയിരിക്കുകയാണ്. ഇത് ഡി മരിയയെ ഇതിഹാസ താരം ഡീഗോ മറഡോണക്കൊപ്പം എതിരിച്ചിരിക്കുകായണ്.അര്ജന്റീന ജേഴ്സിയിൽ 56 അസിസ്റ്റുകൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്.ഒരു ദശാബ്ദത്തിലേറെ നീണ്ടുനിൽക്കുന്ന മഹത്തായ കരിയറിൽ, ഡി മരിയ അർജന്റീനിയൻ ദേശീയ ടീമിന്റെ മധ്യനിരയിൽ പ്രധാന താരമായിരുന്നു.
സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൃത്യമായ പാസുകൾ നൽകുന്നതിനുമുള്ള കഴിവ് ഡി മരിയയെ പ്രധാന പ്ലേമേക്കറാക്കി മാറ്റി. 35 ആം വയസ്സിൽ ബൊളീവിയയ്ക്കെതിരായ നടത്തിയ പ്രകടനം മാത്രം മതിൽ താരത്തിന്റെ കഴിവ് മനസ്സിലാക്കാൻ.അസിസ്റ്റ് റാങ്കിംഗിൽ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഡീഗോ മറഡോണയ്ക്കൊപ്പം എത്തിയത് അന്താരാഷ്ട്ര വേദിയിൽ ഡി മരിയയുടെ സ്ഥായിയായ സ്വാധീനത്തിന്റെ തെളിവാണ്.
🇦🇷🌟 Ángel Di María alcanzó a Diego Maradona y ya es el SEGUNDO MÁXIMO ASISTIDOR HISTÓRICO [26] de la Selección Argentina, solo por detrás de Lionel Messi [54].
— Ataque Futbolero (@AtaqueFutbolero) September 12, 2023
Qué pedazo de animal. pic.twitter.com/rS8jGsJjLc
മറഡോണ ദേശീയ ടീമിനായി തന്റെ കരിയറിൽ 26 അസിസ്റ്റുകൾ നൽകി.അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്കോററും ക്യാപ്റ്റനുമായ മെസ്സി 56 അസിസ്റ്റുകളോടെ ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുകയാണ്.