2008 ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസ് മുതൽ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും അര്ജന്റീന ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നു. ഫുട്ബോൾ ലോകത്തെ രണ്ട് ഉറ്റസുഹൃത്തുക്കൾ ആ വർഷം ബെയ്ജിംഗിൽ ഒരുമിച്ച് സ്വർണം നേടി. അവരുടെ യാത്ര അവിടെ ആരംഭിച്ചു അവർ ഇന്നും അർജന്റീനയ്‌ക്കായി ഒരുമിച്ചു കളിച്ചു കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ വര്ഷം ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം നേടികൊടുക്കുകയും ചെയ്തു .2004-ൽ 17-ാം വയസ്സിൽ അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചു. അടുത്ത വർഷം, 2005 ഫിഫ അണ്ടർ 20 ലോകകപ്പിൽ പങ്കെടുത്ത് ടൂർണമെന്റ് ജേതാവായി. അതേസമയം, ഏഞ്ചൽ ഡി മരിയ 2007-ൽ അർജന്റീനയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ, 2007-ലെ ഫിഫ U20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്തു.അടുത്ത വർഷം 2008-ൽ ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസിനുള്ള U23 അർജന്റീന ടീമിൽ അവർ ഒന്നിച്ചു. അവർ സ്വർണ്ണ മെഡൽ നേടുക മാത്രമല്ല ആജീവനാന്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് അർജന്റീന മത്സരം ആരംഭിച്ചത്. ഓസ്‌ട്രേലിയ, ഐവറി കോസ്റ്റ്, സെർബിയ എന്നിവർക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ 3 എണ്ണത്തിലും അവർ വിജയിച്ചു. നോക്കൗട്ട് ഘട്ടത്തിൽ അവർ നെതർലൻഡ്‌സിനും ബ്രസീലിനുമെതിരെ മത്സരിച്ചു. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ 2-1ന് ജയിച്ചു. അടുത്തതായി, സെമിയിൽ ബ്രസീലിനെതിരെ 3-0 ന് ജയിച്ചു. ഇതുവരെ കടുത്ത എതിരാളികളെ കടത്തിവെട്ടിയ ടീമിന് വലിയ ഭീഷണി ഉയർത്തിയ നൈജീരിയയെയാണ് അവർ ഫൈനലിൽ നേരിട്ടത്.
ആഫ്രിക്കൻ കരുത്തർ ലാ ആൽബിസെലെസ്റ്റസിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.അർജന്റീന ടീം പ്രധാനമായും മെസ്സിയെയും ഹാവിയർ മഷറാനോയെയും ജുവാൻ റോമൻ റിക്വൽമിയെയും മുൻ നിർത്തിയാണ് കാളി മെനഞ്ഞത്.എന്നിരുന്നാലും, അന്നു തിളങ്ങിയത് 20 കാരിയായ എയ്ഞ്ചൽ ഡി മരിയയായിരുന്നു. ഫൈനലിലെ ഏക ഗോൾ നേടിയ അദ്ദേഹം അർജന്റീനയ്ക്ക് സ്വർണം നേടിക്കൊടുത്തു. 15 വർഷങ്ങൾക്ക് മുമ്പ് 2008 ഓഗസ്റ്റ് 23 നാണ് മെസ്സിയും ഡി മരിയയും ഒരുമിച്ച് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയത്.
It’s been 15 years since Leo Messi and Ángel Di María won their Olympic gold medals with Argentina.
— B/R Football (@brfootball) August 23, 2023
Years later they cemented their legends with the World Cup 🤝🇦🇷 pic.twitter.com/HIOg8lklhB
“2008 ലെ ഒളിമ്പിക് സ്വർണ്ണം ഞാൻ ഏറ്റവും വിലമതിക്കുന്ന വിജയമാണ്, കാരണം ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം കളിക്കാവുന്ന ഒരു ടൂർണമെന്റാണ്, കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി അത്‌ലറ്റുകൾ ഉൾപ്പെടുന്നു’ ഒളിമ്പിക്സ് വിജയത്തെ അനുസ്മരിച്ചുകൊണ്ട് ലയണൽ മെസ്സി പറഞ്ഞു.അങ്ങനെ അർജന്റീന ടീമിനൊപ്പം അവരുടെ മഹത്തായ യാത്ര ആരംഭിച്ചു. ഡി മരിയയും മെസ്സിക്കൊപ്പം ഹൃദയഭേദകങ്ങളുടെ അതേ പാതയിലൂടെ നടന്നു. 3 വർഷത്തിനിടെ 3 പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് ഫൈനലുകൾ അവർ ഒരുമിച്ച് തോറ്റു.2014 ലോകകപ്പ് ഫൈനൽ മുതൽ, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ അവർ പരാജയപ്പെട്ടു.
3 വർഷത്തിനിടയിലെ മൂന്നാം ഫൈനൽ തോൽവിക്ക് ശേഷം ലയണൽ മെസ്സി അന്താരാഷ്ട്ര ടീമിൽ നിന്ന് വിരമിക്കാൻ പോലും തീരുമാനിച്ചു.അവരുടെ 2018 ലോകകപ്പ് പ്രചാരണം റൗണ്ട്-16 ഘട്ടത്തിൽ അവസാനിച്ചു. 2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമിയിൽ തോറ്റിരുന്നു.കൊവിഡ് കാരണം 2021 ലേക്ക് മാറ്റിവച്ച 2020 കോപ്പ അമേരിക്കയിൽ അവരുടെ വിജയ പാത ആരംഭിച്ചു. മെസ്സിയും ഡി മരിയയും ഒടുവിൽ ഒരു പ്രധാന അന്താരാഷ്ട്ര ട്രോഫി നേടി. 2021 കോപ്പ അമേരിക്ക ട്രോഫി അവരുടെ ആദ്യ നേട്ടമായിരുന്നു.
വിജയത്തിന് പിന്നാലെ നടന്ന ഫൈനൽസിമയിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരെയും അവർ വിജയിച്ചു. പിന്നീട് 2022 ലോകകപ്പ് വന്നു, അർജന്റീനയ്‌ക്കൊപ്പമുള്ള നീണ്ട യാത്രയിലുടനീളം രണ്ട് സുഹൃത്തുക്കളും സഹിച്ച എല്ലാ പ്രയാസങ്ങൾക്കും ഫലം നൽകി. 15 വർഷം മുമ്പ് ഈ ദിവസമാണ് ഒരുമിച്ചുള്ള ആ യാത്ര ആരംഭിച്ചത്.