നാല് വര്ഷം കൂടുമ്പോൾ വിരുന്നെത്തുന്ന ഫുട്ബോൾ വേൾഡ് കപ്പ് അവസാനിക്കുമ്പോൾ ഒരു ബില്യൺ ഇന്ത്യക്കാരെ വേട്ടയാടുന്ന ചോദ്യത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ തുടങ്ങും.ഇന്ത്യ എന്നെങ്കിലും ഒരു ഫുട്ബോൾ ലോകകപ്പ് കളിക്കുമോ? എന്ന ചോദ്യം.2026-ലെ ഫിഫ ലോകകപ്പിനുള്ള രാജ്യങ്ങളുടെ ക്വാട്ട വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചതായുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ വർധിക്കാൻ കാരണമായി.
ലോകകപ്പ് 48 ടീമുകളായി ഉയർത്തിയതോടെ ടൂർണമെന്റിൽ എഎഫ്സിക്ക് കൂടുതൽ സ്ലോട്ടുകൾ ലഭിച്ചു. നിലവിൽ ഏഷ്യയ്ക്ക് അനുവദിച്ചിട്ടുള്ള 4+1 ടീമുകളുടെ സ്ഥാനം ഇരട്ടിയാക്കി 8+1 ടീമുകളാവും.ലോകകപ്പിന് യോഗ്യത നേടുകയെന്ന തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കനുള്ള ഒരു അവസരം ഇന്ത്യക്ക് മുന്നിൽ എത്തിയിരിക്കുയാണ്.ബ്ലൂ ടൈഗേഴ്സിന് യോഗ്യത നേടുന്നതിന് അടുത്തെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന് വാസ്തവമാണ്.
യോഗ്യതാ മത്സരങ്ങളുടെ ആദ്യ ഘട്ടമായ പ്രാഥമിക റൗണ്ട് 1 ഘട്ടം 2023 ഒക്ടോബറിൽ ആരംഭിക്കും.അവരുടെ നിലവിലെ റാങ്കിംഗ് അനുസരിച്ച്, എഎഫ്സി റാങ്കിംഗിലെ ആദ്യ 25 ടീമുകളിൽ ഇന്ത്യയും ഉൾപ്പെടുന്നു. അതിനർത്ഥം അവർക്ക് ആദ്യ റൗണ്ടിൽ കളിക്കേണ്ടതില്ല, പ്രാഥമിക റൗണ്ട് 2 മുതൽ ആരംഭിക്കാം.36 ടീമുകളെ 9 ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രാഥമിക റൗണ്ട് 2-നുള്ള ഗെയിമുകൾ 2023 നവംബർ മുതൽ ആരംഭിക്കും. ഇത് 2024 ജൂൺ 24 വരെ നീണ്ടുനിൽക്കും.2023 ലെ മികച്ച 25 എഎഫ്സി ടീമുകളിൽ തുടരുന്നിടത്തോളം ബ്ലൂ ടൈഗേഴ്സിന് കുറഞ്ഞത് ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളെങ്കിലും കളിക്കണം.
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒരിക്കലും എളുപ്പമല്ലെന്ന് ഇന്ത്യക്ക് നന്നായി അറിയാം.ലോകകപ്പിന് യോഗ്യത നേടുന്നതിന് ഇന്ത്യയ്ക്ക് ഇനിയും ഒരു മല കയറാനുണ്ട്. ഗ്രാൻഡ് ടൂർണമെന്റിൽ കളിക്കാൻ ഏഷ്യയിൽ നിന്നുള്ള 8 (അല്ലെങ്കിൽ 9) ടീമുകളിൽ ഒരാളാകുക എന്നത് പോലും ബ്ലൂ ടൈഗേഴ്സിന് ഒരു വലിയ കടമയാണ്.ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ, സൗദി അറേബ്യ, ഇറാൻ, യുഎഇ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് യോഗ്യത പോരാട്ടത്തിൽ എപ്പോളും മുന്നിലെത്താറുളളത്.
സ്പോട്ടുകൾ വർധിക്കുന്നതോടെ ഭാവി ലോകകപ്പുകളിലേക്ക് യോഗ്യത നേടാനുള്ള മികച്ച അവസരമാണ് ഇന്ത്യക്ക് ലഭിക്കുക.എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് കൃത്യമായ ആസൂത്രണവും നിർവ്വഹണവും നടത്തേണ്ടതുണ്ട്. ഇന്ത്യക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, 2030 അല്ലെങ്കിൽ 2034 ഓടെ ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാകുന്നത് കണ്ടേക്കാം.